16 November Friday

മനോരമ വിദേശത്തേക്ക് 'കടത്തിയ' പ്രതി പിടിയിലായത് കേരളത്തില്‍ നിന്നും; അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ നുണക്കോട്ടകള്‍ തകര്‍ന്നുവീണു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018

കൊച്ചി > അഭിമന്യു കൊലപാതകക്കേസില്‍ ഇന്ന് പിടിയിലായ മുഹമ്മദ്, മനോരമ വിദേശത്തേക്ക് 'കടത്തിയ' പ്രതി. ക്രൂരമായ കൊലപാതകത്തിന്റെ പേരില്‍ രാഷ്‌ട്രീയമുതലെടുപ്പ് നടത്തിയ മലയാള മനോരമയുടെ നുണക്കോട്ടകള്‍ ഇതോടെ തകര്‍ന്നുവീഴുകയാണ്. പ്രതികളെയും പ്രതികളെ സഹായിച്ചവരെയുമടക്കം പിടികൂടിയും സംസ്ഥാന നേതാക്കളെയുള്‍പ്പെടെ ചോദ്യം ചെയ്‌‌‌‌തും കുറ്റമറ്റ രീതിയില്‍ കേസന്വേഷണം മുന്നോട്ട് പോകുമ്പോഴാണ് മനോരമ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളുമായി പുറത്തിറങ്ങിയത്.

മുഖ്യപ്രതി മുഹമ്മദടക്കമുള്ള പല പ്രതികളും വിദേശത്തേക്ക് കടന്നെന്നായിരുന്നു അന്വേഷണസംഘത്തിന്റെ പേരില്‍ മനോരമ വാര്‍ത്ത നല്‍കിയിരുന്നത്. അന്വേഷണം അട്ടിമറിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കി രാഷ്‌‌‌‌ട്രീയ മുതലെടുപ്പ് നടത്താനുമുള്ള മനോരമയുടെ മറ്റൊരു ശ്രമമാണ് ഇന്ന് പൊളിഞ്ഞത്. മറ്റ് ചില മാധ്യമങ്ങളും ഇതേറ്റ് പിടിച്ച് കേരളാ പൊലീസിന്റെ പിടിപ്പുകേട് കൊണ്ട് പ്രതികള്‍ രാജ്യം വിട്ടെന്ന് വാര്‍ത്ത ചമച്ചു.

പിടിയിലായ മുഹമ്മദ്‌

പിടിയിലായ മുഹമ്മദ്‌



കേസിലെ മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ മുഹമ്മദിനെ കാസര്‍കോട് - മംഗലാപുരം അതിര്‍ത്തിയില്‍നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മുഹമ്മദ് പിടിയിലായത്.
കൊലപാതകത്തിനു ശേഷം ബെംഗളൂരുവിലായിരുന്ന മുഹമ്മദിന്റെ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് അന്വേഷണസംഘം  പിടികൂടിയത്. അരൂക്കുറ്റി സ്വദേശിയാണിയാള്‍. കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൂടി ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സുതാര്യമായ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണസംഘത്തിന്റേതെന്ന പേരില്‍ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നു മനോരമ. ചൊവ്വാഴ്‌‌‌‌ച്ച പുറത്തിറങ്ങിയ പത്രത്തില്‍ 'അഭിമനമ്യു വധം: മുഖ്യപ്രതി സൈബര്‍ സഖാവ്' എന്ന വ്യാജവാര്‍ത്തയും നല്‍കിയിരുന്നു. സിപിഐ എമ്മിനെ പരിഹസിച്ചുകൊണ്ടുള്ള മുഹമ്മദിന്റെ ഫേസ്‌‌‌‌ബുക്ക് പോസ്റ്റ് ഉപയോഗിച്ചാണ് മനോരമ ഇത്തരത്തില്‍ വ്യാജ വാര്‍ത്ത എഴുതിയത്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top