19 September Wednesday

മിശ്രവിവാഹിതർക്ക്‌ എസ്‌ഡിപിഐയുടെ വധഭീഷണി; വെളിപ്പെടുത്തലുമായി ദമ്പതികൾ ‐ Video

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

വിവാഹശേഷം ഹാരിസൺ ഫേസ്‌ബുക്കിൽ പങ്കുവച്ച ചിത്രം

തിരുവനന്തപുരം > പ്രണയിച്ച് മിശ്രവിവാഹിതരായതിന്‌ എസ്‌ഡിപിഐയില്‍ നിന്ന് വധഭീഷണി നേരിടുന്നതായി നവദമ്പതികള്‍. ഫേസ്ബുക്ക്‌ ലൈവ് വീഡിയോയിലൂടെയാണ് തങ്ങളുടെ ജീവന്‌ ഭീഷണിയുള്ളതായി വെളിപ്പെടുത്തി ഹാരിസൺ‐ഷഹാന ദമ്പതികള്‍ രംഗത്തെത്തിയത്‌.

ആറ്റിങ്ങല്‍ സ്വദേശികളായ ഹാരിസണും ഷഹാനയും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. വിവാഹശേഷം ഇരുവരുമൊന്നിച്ചെടുത്ത ഫോട്ടോയും ചൊവ്വാഴ്‌ച ഹാരിസൺ ഫേസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌തിരുന്നു.

ഇതേ തുടർന്ന്‌ എസ്‌ഡിപിഐയിൽ നിന്നും ഷഹാനയുടെ വീട്ടുകാരിൽ നിന്നും വധഭീഷണിയുണ്ടായതായി ഹാരിസൺ ബുധനാഴ്‌ച വൈകുന്നേരം പോസ്റ്റ്‌ ചെയ്‌ത ലൈവ്‌ വീഡിയോയിൽ ഇരുവരും പറയുന്നു. ഹാരിസണിനേയും ഷഹാനയേയും, ഹാരിസണിന്റെ വീട്ടുകാരേയും കൊല്ലുമെന്ന്‌ ഭീഷണിയുള്ളതായി ഇവർ പറഞ്ഞു.

ആറ്റിങ്ങലില്‍ എസ്‌ഡിപിഐക്കാര്‍ തങ്ങളെ കൊല്ലാന്‍ ക്വൊട്ടേഷന്‍ നല്‍കി എന്ന ഗുരുതര ആരോപണവും വീഡിയോയില്‍ ഷഹാന ഉന്നയിക്കുന്നുണ്ട്.

തങ്ങള്‍ വിവാഹം കഴിച്ചത് ജാതിയും മതവും നോക്കിയല്ലെന്നും, പരസ്പരം മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇരുവരും പറയുന്നുണ്ട്. ഞങ്ങള്‍ക്ക് മരിക്കണ്ട ജീവിക്കണം എന്നും ഷഹാന പറയുന്നു. തനിക്ക് മറ്റൊരു കെവിനാവേണ്ടെന്ന്‌ ഹാരിസണും പറയുന്നു.

ഹാരിസൺ ഫേസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌ത വീഡിയോ:
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top