19 November Monday

കണ്ണൂര്‍ ലൈബ്രറി കൗണ്‍സില്‍ ആദ്യ ഗഡു 75 ലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

കണ്ണൂര്‍ > കണ്ണൂര്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ ലൈബ്രറികളില്‍ നിന്ന് ശേഖരിച്ച ദുരിതാശ്വാസ നിധിയുടെ ആദ്യ ഗഡു 75 ലക്ഷം രൂപയുടെ രേഖകള്‍ കൈമാറി. ജില്ലാ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റുവാങ്ങി. ജില്ലയിലെ ലൈബ്രറികളില്‍ നിന്ന് 1 കോടി രൂപയാണ് ശേഖരിച്ച് നല്‍കുന്നത്.

25 ലക്ഷം രൂപയുടെ രണ്ടാം ഗഡു അടുത്ത ദിവസം കൈമാറും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ ബൈജു സംസാരിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ പള്ളിയറ ശ്രീധരന്‍,  ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍, താലൂക്ക് പ്രസിഡന്റുമാരായ വൈക്കത്ത് നാരായണന്‍, കെപി പ്രദീപ്കുമാര്‍, ഇ ചന്ദ്രന്‍, പി കെ ഗോവിന്ദന്‍, സെക്രട്ടറിമാരായ സി സോമന്‍, ടിപി കുഞ്ഞിക്കണ്ണന്‍, എം ബാലന്‍ തുടങ്ങിയവര്‍ സന്നിഹിതനായി

 


പ്രധാന വാർത്തകൾ
Top