സദാചാരഗുണ്ട സ്ത്രീപീഡനക്കേസിലും പ്രതി

കൊച്ചി > സദാചാര ഗുണ്ടായിസം നടത്തി മറൈന്‍ഡ്രൈവില്‍ ബുധനാഴ്ച യുവതീയുവാക്കളെ ആക്രമിച്ച ശിവസേന സംഘാംഗം സ്ത്രീപീഡനക്കേസിലെ പ്രതി. സംഭവത്തില്‍ അറസ്റ്റിലായ വൈപ്പിന്‍ എളങ്കുന്നപ്പുഴ നികത്തിത്തറ അരവിന്ദനാണ് സ്ത്രീപീഡനക്കേസിലും ഉള്‍പ്പെട്ടിട്ടുള്ളത്. എളങ്കുന്നപ്പുഴയില ഊമയും ബധിരയുമായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതാണ്് ഇയാള്‍ക്കെതിരായ കേസ്. 2014ല്‍ ഞാറക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്.
യുവതീയുവാക്കളെ ആക്രമിച്ച കേസില്‍ ഇനിയും പിടിയിലാകാനുള്ള മറ്റൊരു ശിവസേനാ നേതാവായ അഭിഭാഷകന്‍ ഒരു സ്ത്രീ നല്‍കിയ വഞ്ചനാക്കേസിലും പ്രതിയാണ്. ബുധനാഴ്ച മറൈന്‍ഡ്രൈവില്‍ യുവതീയുവാക്കളെ ചൂരലുമായി ആക്രമിക്കുന്നതില്‍ ഇരുവരും മുന്നിലുണ്ടായി.










0 comments