19 December Wednesday
ജാഗ്രതപ്പെടുക, സമരസജ്ജരാവുക

ജനജാഗ്രതാ യാത്രയ്ക്ക് ഉജ്വല സമാപനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 4, 2017

വടക്കന്‍ മേഖലാ ജനജാഗ്രതായാത്രയ്ക്ക് തൃശൂര്‍ ചാലക്കുടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന്‍ ജനങ്ങളെ അഭിവാദ്യംചെയ്യുന്നു

തൃശൂര്‍/കൊച്ചി > വര്‍ഗീയതയ്ക്ക്് മതനിരപേക്ഷതയുടെ മണ്ണില്‍ ഇടമില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ജനാവലിയുടെ ആവേശമേറ്റുവാങ്ങി ജനജാഗ്രതാ യാത്രകള്‍ക്ക് ഉജ്വലസമാപനം. സംസ്ഥാനസര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ വിശദീകരിച്ചും കേരളമണ്ണില്‍ വര്‍ഗീയവിഷം കലരാതിരിക്കാനുള്ള ജാഗ്രത ഉറപ്പിച്ചുമാണ് ഒക്ടോബര്‍ 21ന് ആരംഭിച്ച യാത്രകള്‍ പര്യടനം പൂര്‍ത്തിയാക്കിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ക്യാപ്റ്റനായ വടക്കന്‍മേഖലാ ജാഥ സാംസ്കാരിക നഗരിയായ തൃശൂരില്‍ വന്‍ജനാവലി അണിനിരന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച തെക്കന്‍ മേഖലാ ജാഥ എറണാകുളം വൈറ്റിലയിലാണ് സമാപിച്ചത്.

എറണാകുളം വൈറ്റിലയില്‍ എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജനജാഗ്രതായാത്രയുടെ സമാപനകേന്ദ്രത്തിലേക്ക്    ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രനെ സ്വീകരിക്കുന്നു

എറണാകുളം വൈറ്റിലയില്‍ എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജനജാഗ്രതായാത്രയുടെ സമാപനകേന്ദ്രത്തിലേക്ക് ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രനെ സ്വീകരിക്കുന്നു

മൂന്ന് ദിവസമായി തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്ന വടക്കന്‍ മേഖലാ ജാഥ വെള്ളിയാഴ്ച കൊടുങ്ങല്ലൂരില്‍നിന്ന് ആരംഭിച്ച് ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷമാണ് തൃശൂരില്‍ സമാപിച്ചത്. വിദ്യാര്‍ഥി കോര്‍ണറില്‍ ചേര്‍ന്ന സമാപനസമ്മേളനം ജനതാദള്‍ സെക്രട്ടറി ജനറല്‍ ഡാനീഷ് അലി ഉദ്ഘാടനം ചെയ്തു. പി കെ ഷാജന്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റനു പുറമെ സത്യന്‍ മൊകേരി, പി എം ജോയ്, പി കെ രാജന്‍ , ഇ പി ആര്‍ വേശാല, സ്കറിയ തോമസ് എന്നിവര്‍ സംസാരിച്ചു.

തെക്കന്‍ മേഖലാ ജാഥ വെള്ളിയാഴ്ച വെപ്പിന്‍ ഞാറക്കലില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് ശര്‍മ എംഎല്‍എ ജാഥാക്യാപ്റ്റന്‍ കാനം രാജേന്ദ്രനെ ഹാരമണിയിച്ചു. തുടര്‍ന്ന് കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈറ്റില ജങ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. മന്ത്രിമാരായ മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റനു പുറമെ എ വിജയരാഘവന്‍, ജോര്‍ജ് തോമസ്, അഡ്വ. ബാബു കാര്‍ത്തികേയന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, പി എം മാത്യു എന്നിവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top