റാന്നി ജലോത്സവം: ഇടപ്പാവൂരും പുല്ലൂപ്രവും ഒന്നാം സ്ഥാനത്ത്

റാന്നി > റാന്നിയിലെ ആദ്യ മത്സരവള്ളംകളിയില്‍ ഏ ബാച്ചില്‍ ഇടപ്പാവൂര്‍ പേരൂര്‍ പള്ളിയോടവും ബി ബാച്ചില്‍ പുല്ലൂപ്രം പള്ളിയോടവും ഒന്നാം സ്ഥാനത്തെത്തി. റാന്നി അവിട്ടം ജലോത്സവംദേശീയ സഫായി കര്‍മ്മാചാരി എം ശിവണ്ണ ഉദ്ഘാടനം ചെയ്തു. മത്സര വള്ളംകളി രാജു ഏബ്രഹാം എംഎല്‍എയും വഞ്ചിപ്പാട്ട് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എസ് രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു. ഡെല്‍റ്റ ട്രോഫിയും 15,000 രൂപയുമാണ് വിജയികള്‍ക്കുള്ള സമ്മാനം. ഏ ബാച്ചില്‍ ചെറുകോലും ബി ബാച്ചില്‍ കീക്കൊഴൂരും രണ്ടാസ്ഥാനത്തിന് അര്‍ഹരായി. എം സി ചെറിയാന്‍ മെമ്മോറിയല്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ ഇടപ്പാവൂര്‍ പേരൂര്‍, ചെറുകോല്‍, അയിരൂര്‍ പള്ളിയോടങ്ങള്‍ 1 ഉം 2 ഉം 3 ഉം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. റാന്നി, കീക്കൊഴൂര്‍-വയലത്തല, ഇടക്കുളം, കാട്ടൂര്‍, ഇടപ്പാവൂര്‍, കോറ്റാത്തൂര്‍, കോഴഞ്ചേരി എന്നിവയാണ് മത്സരത്തില്‍ പങ്കെടുത്ത മറ്റു ചുണ്ടന്‍ വള്ളങ്ങള്‍. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി ആര്‍ രാധാകൃഷ്ണന്‍ സുവനീര്‍ പ്രകാശനം ചെയ്തു. പള്ളിയോടസേവാസംഘം പ്രസിഡന്റ് ഡോ. കെ ജി ശശിധരന്‍പിള്ള, കാര്‍മ്മല്‍ കോളേജ് മാനേജര്‍ ഫാ. സി ബി വില്യംസ്, തോമസ് ഫിലിപ്പ് ഡെല്‍റ്റ എന്നിവര്‍ സമ്മാനവിതരണം നടത്തി. എസ് ഹരിദാസ്, മറിയാമ്മ ചെറിയാന്‍, റിങ്കു ചെറിയാന്‍ എന്നിവര്‍ വഞ്ചിപ്പാട്ട് മത്സരജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിനിമാനടന്‍ ഹരിശ്രീ അശോകന്‍ മുഖ്യാതിഥിയായി. മേഴ്സി പാണ്ടിയത്ത്, പ്രദീപ്കുമാര്‍ കിഴക്കേവിള, സലിം പി ചാക്കോ, പി ആര്‍ പ്രസാദ്, രവി കുന്നയ്ക്കാട്ട് എന്നിവര്‍ സംസാരിച്ചു.










0 comments