ബാവിക്കര റഗുലേറ്റര്‍ ഇപ്പോഴും പാതിവഴിയില്‍

ചട്ടഞ്ചാല്‍ > പ്രവൃത്തി തുടങ്ങി പത്തുവര്‍ഷം കഴിഞ്ഞിട്ടും ബാവിക്കര റഗുലേറ്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചില്ല. ചന്ദ്രഗിരിപുഴയില്‍ മാച്ചിപ്പുറം- മുണ്ടക്കൈ പ്രദേശത്താണ് ബാവിക്കര റഗുലേറ്റര്‍ നിര്‍മാണം തുടങ്ങിയത്. കാസര്‍കോട് നഗരത്തിലെ ജനങ്ങള്‍ക്കാവശ്യമായ കുടിവെള്ളം വര്‍ഷങ്ങളായി ചന്ദ്രഗിരിപ്പുഴയിലെ ബാവിക്കരയില്‍നിന്ന് പൈപ്പ് മാര്‍ഗമാണ് കൊണ്ടുപോകുന്നത്. അതിനായി വര്‍ഷം തോറും ലക്ഷങ്ങള്‍ ചെലവഴിച്ച് ആലൂര്‍ മുനമ്പം പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നുവെങ്കിലും പലപ്പോഴും ഉപ്പുവെള്ളമാണ് കുടിക്കുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് 2005 ല്‍ രണ്ട് കോടിയുടെ എസ്റ്റിമേറ്റില്‍ മുണ്ടക്കൈയില്‍ ബാവിക്കര ഗഗുലേറ്റര്‍ നിര്‍മാണം തുടങ്ങിയത്. രണ്ട് വര്‍ഷത്തെ നിര്‍മാണ പ്രവര്‍ത്തനത്തിന് ശേഷം പദ്ധതിയുടെ ഡിസൈന്‍ ശരിയല്ല എന്ന കാരണം പറഞ്ഞ് കരാറുകാരന്‍ പണി നിര്‍ത്തി തടിതപ്പി. ഒന്നര കോടി രൂപ ഇതിനായി ചെലവഴിച്ചു. പിന്നീട് മറ്റൊരു കരാറുകാരന്‍ പണി ഏറ്റെടുത്തു. എസ്റ്റിമേറ്റ് തുകയില്‍ വലിയ വര്‍ധന വരുന്ന നിലയില്‍ പദ്ധതി വീണ്ടും രൂപകല്‍പ്പന ചെയ്ത് ഏഴര കോടിയുടെ ടെന്‍ഡര്‍ വിളിച്ച് പുതിയ കരാറുകാരന്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. വീണ്ടും പദ്ധതിക്ക് എഴുകോടി സര്‍ക്കാര്‍ നീക്കിവച്ചു. നല്ല നിലയില്‍ നിര്‍മാണ പ്രവൃത്തി പുരോഗമിച്ചുവെങ്കിലും 2013 ല്‍ കരാറുകാരന്‍ പിന്‍വാങ്ങി. പുതിയ കരാറുകാരന്‍ 21 കോടിയുടെ എസ്റ്റിമേറ്റ് സര്‍ക്കാറിന് നല്‍കിയിങ്കെിലും ഇതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടില്ല.പുഴയുടെ ഒരു ഭാഗത്ത് പില്ലറും മറ്റുമായി നിര്‍മാണ പ്രവര്‍ത്തനം നടന്നതിനാല്‍ മഴക്കാലത്ത് അതിശക്തമായി കുത്തിയൊഴുകുന്ന മഴവെള്ളം മറുഭാഗം കേന്ദ്രീകരിച്ച് പോകുന്നതിനാല്‍ ഈ ഭാഗത്ത് വ്യാപകമായി കരയിടിച്ചില്‍ ഉണ്ടാകുന്നതായി നാട്ടുകാര്‍ പറഞ്ഞു.റഗുലേറ്റര്‍ നിര്‍മാണത്തിന്ഇതിനകം കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് ഒഴുക്കിയത്. ഓരോ വര്‍ഷവും താല്‍ക്കാലിക തടയണ നിര്‍മാണത്തിനായി ലക്ഷങ്ങള്‍ വേറെയും ചെലവഴിച്ചു. ഈ രംഗത്ത് വലിയ അഴിമതി നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. രൂപകല്‍പനയില്‍ ഭേദഗതി വരുത്തി എത്രയും പെട്ടെന്ന് പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സിപിഐ എം തെക്കല്‍ ലോക്കല്‍ സെക്രട്ടറി ഇ കുഞ്ഞിക്കണ്ണന്‍ ചെയര്‍മാനും മുനീര്‍ മുനമ്പം കണ്‍വീറുമായുള്ള ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി നേതൃത്വത്തില്‍ 21ന് പകല്‍ മൂന്നിന് മാച്ചിപ്പുറത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.










0 comments