Top
22
Thursday, February 2018
About UsE-Paper

കിണറ്റില്‍ കുടുങ്ങിയ 2 പേരെ അഗ്നിശമന സേന രക്ഷിച്ചു

Monday Nov 10, 2014
വെബ് ഡെസ്‌ക്‌
കല്‍പ്പറ്റ: വെങ്ങപ്പള്ളി പൊഴമുടി റിസോര്‍ട്ടിനടുത്ത് കിണറ്റില്‍ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമന സേന രക്ഷിച്ചു. വൈത്തിരി സദേശികളായ പാത്തിക്കേരി റിനീഷ് (27), ഞാലിയാറ്റിങ്കല്‍ മധു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മണ്ണെണ്ണ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പട്ടാണിക്കണ്ടി ബാബുരാജിന്റെ കിണറ്റിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. കിണര്‍ വറ്റിച്ച് വൃത്തിയാക്കാന്‍ എത്തിയതായിരുന്നു ഇരുവരും. കിണറ്റില്‍ ഇറങ്ങിയ റിനീഷിന് മോട്ടറില്‍നിന്നുള്ള പുകയെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. റിനീഷിനെ രക്ഷിക്കാന്‍ ഇറങ്ങിയ മധുവിനും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കല്‍പ്പറ്റ ഫയര്‍സ്റ്റേഷനില്‍നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ എം ജോമിയുടെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി. ലീഡിങ് ഫയര്‍മാന്‍ പി സി ജയിംസ് കിണറ്റിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരേയും പുറത്തെത്തിച്ചത്. സുരക്ഷാ ഉപകരണങ്ങളും വാഹനങ്ങളുമില്ല