സര്‍ക്കാര്‍ വിവരങ്ങള്‍ക്ക് ആന്‍ഡ്രോയ്ഡ് ആപ്്

കൊച്ചി: സര്‍ക്കാര്‍ സേവനങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് സഹായമായി ആന്‍ഡ്രോയ്ഡ് ആപ്. പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന "സര്‍ക്കാര്‍ ഓഫീസ്' എന്ന ആപ് വഴി കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍വഴി നല്‍കുന്ന സേവനങ്ങള്‍, വിവിധ വകുപ്പുകളുടെ അപേക്ഷാഫോറങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകളെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍, വിവരാവകാശം, പ്രധാന സര്‍വകലാശാലകള്‍, ഹെല്‍പ്ലൈന്‍ നമ്പറുകള്‍ തുടങ്ങിയവ ലഭ്യമാണ്. 600 അപേക്ഷാഫോറങ്ങള്‍ മലയാളത്തില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നും മോജു പറഞ്ഞു.രാജീവ്ഗാന്ധി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ആപ് പുറത്തിറക്കിയത്. എറൈസ് സൊലൂഷന്‍സ് എന്ന സ്ഥപനത്തിലെ മോജു മോഹനാണ് ആപ് വികസിപ്പിച്ചത്. തൃശൂര്‍ ആറ്റൂര്‍ സ്വദേശിയായ മോജു ബിടെക് ബിരുദധാരിയാണ്.









0 comments