ad
Deshabhimani

അവിട്ടം ജലോത്സവം സെപ്തംബര്‍ 7ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2014, 01:59 AM | 0 min read

റാന്നി: ഈ വര്‍ഷത്തെ അവിട്ടം ജലോത്സവം സെപ്തംബര്‍ ഏഴിന് പകല്‍ മൂന്നിന് പെരുമ്പുഴക്കടവില്‍ നടക്കും. വര്‍ണാഭമായ ജലഘോഷയാത്രയാണ് പരിപാടിയുടെ പ്രധാന ഇനം. റാന്നി സെന്റ് തോമസ് വലിയപള്ളിക്കടവ് മുതല്‍ ഐത്തല ഭഗവതിക്കുന്ന് ക്ഷേത്രക്കടവ് വരെയുളള ഭാഗത്താണ് ഘോഷയാത്ര നടക്കുക. ജലമേളയോടനുബന്ധിച്ച് കരനാഥന്മാര്‍ പങ്കെടുക്കുന്ന വഞ്ചിപ്പാട്ട് മത്സരം, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. അന്നേ ദിവസം രാവിലെ 10 മുതല്‍ അങ്ങാടി പേട്ട കവലയില്‍ നാടന്‍ പന്തുകളി, വടംവലി എന്നിവയില്‍ മത്സരം ഉണ്ടാകും. ആഘോഷപരിപാടികളുടെ വിജയത്തിനായി അവിട്ടം ജലോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു. പി എന്‍ നീലകണ്ഠന്‍ നമ്പൂതിരി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രദീപ് കുമാര്‍ കിഴക്കേവിള, മേഴ്സി പാണ്ടിയത്ത്, ബ്ലോക്ക് പ്രസിഡന്റ് സൂസന്‍ അലക്സ്, ഫാ. ബെന്‍സി മാത്യു, പി ആര്‍ പ്രസാദ്, വി പിന്‍ മാത്യു, രവി കുന്നക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home