18 August Saturday

നഴ്‌സിംഗ് സമരം: ശമ്പള വര്‍ധനവ് സമവായത്തിലൂടെ നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി; ആരുമായും ഏറ്റുമുട്ടലിനില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Apr 24, 2018

തിരുവനന്തപുരം  > സ്വകാര്യ ആശുപത്രി നഴ്‌സുമാരുടേയും ജീവനക്കാരുടേയും ശമ്പളവര്‍ധനവ് സംബന്ധിച്ച വിജ്ഞാപനം നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്‌ണന്‍ അറിയിച്ചു.സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണത്. അത് സര്‍ക്കാര്‍ നിറവേറ്റും.

ഈ സര്‍ക്കാര്‍ വന്നശേഷം 23ാമത്തെ തൊഴില്‍ മേഖലയിലാണ് വേതനം പുതുക്കുന്നത്. ആശുപത്രികളില്‍ വേതന വര്‍ധനവ് നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട്‌ വേണ്ടിവന്നാല്‍ ആശുപത്രികളില്‍ പരിശോധന നടത്തും.

സവമായത്തിലൂടെയാകും വര്‍ധനവ് നടപ്പാക്കുക. ആരോടും ഏറ്റുമുട്ടലിനില്ല. ആശുപത്രി അധികൃതര്‍ വിജ്ഞാപനം അംഗീകരിക്കില്ലെന്ന് അറിയിച്ചിട്ടില്ല. വിജ്ഞാപനം നടപ്പാക്കുന്നതിനുള്ള സഹകരണം എല്ലാവരില്‍ നിന്നും അഭ്യര്‍ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു

 

പ്രധാന വാർത്തകൾ
Top