22 October Monday

1000 പുതിയ ബസ് ; ലക്ഷ്യം വരുമാനവര്‍ധന

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

തിരുവനന്തപുരം > വരുമാനവര്‍ധന ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയില്‍ പുതിയ 1000 ബസ് വാങ്ങും. ഇതിന് 324 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കി. പുതിയ 3000 ബസ് വാങ്ങാനാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യഘട്ടമായാണ് 1000 ബസിന് പണം അനുവദിച്ചത്. ആവശ്യമെങ്കില്‍ 5000 ബസ് വാങ്ങുന്നതിനും തടസ്സമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എല്‍എന്‍ജി ബസുകള്‍ വാങ്ങാനുള്ള സാങ്കേതികസംവിധാനങ്ങള്‍ സജ്ജമാകാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ഡീസല്‍ ബസുകളാണ് വാങ്ങുക. നിശ്ചിതകാലയളവ് കഴിഞ്ഞ ബസ് മാറ്റി പുതിയത് വാങ്ങുന്നതോടെ മെയിന്റനന്‍സ് ചാര്‍ജ് കുറയ്ക്കാനും ഇന്ധനക്ഷമത കൂട്ടാനും സാധിക്കും.

സര്‍വീസ് ഓപ്പറേഷനും മാനേജ്മെന്റും കാര്യക്ഷമമാക്കി കെഎസ്ആര്‍ടിസിയെ സ്വന്തംകാലില്‍ നിര്‍ത്താനുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപംനല്‍കിയത്. മാനേജ്മെന്റ് വിദഗ്ധന്‍ സുശീല്‍ഖന്ന കെഎസ്ആര്‍ടിസി മെച്ചപ്പെടുത്താന്‍ ആവശ്യമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ജീവനക്കാരുടെ പിന്തുണയോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 

ശരാശരി ഒരു ബസ് പ്രതിദിനം ഓടുന്ന ദൂരം, പ്രതിദിന വരുമാനം, ഡീസല്‍ മൈലേജ്, ബ്രേക്ഡൌണ്‍ നിരക്ക്, അപകടനിരക്ക് തുടങ്ങി ഉല്‍പ്പാദനക്ഷമതയുടെ അളവുകോലുകളില്‍ കെഎസ്ആര്‍ടിസി ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. ഇത് ഘട്ടം ഘട്ടമായി ദേശീയ ശരാശരിയിലേക്ക് ഉയര്‍ത്താനുള്ള പദ്ധതി ജീവനക്കാരുടെ സഹകരണത്തോടെ മാനേജ്മെന്റ് തയ്യാറാക്കണം. ഇത് നടപ്പാക്കാന്‍ രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരും. ഈ ഘട്ടത്തില്‍ പെന്‍ഷനടക്കമുള്ള ചെലവുകള്‍ കണ്ടെത്താന്‍ എത്രയാണോ തുക കുറവുവരുന്നത് ആ വിടവ് നികത്താന്‍ സര്‍ക്കാര്‍ പണം ഗ്രാന്റായി നല്‍കും. സാമ്പത്തികാനുകൂല്യങ്ങള്‍  കുറയ്ക്കണമെന്ന ഒരു നിര്‍ദേശവും സര്‍ക്കാരിനു മുന്നിലില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഉയര്‍ന്ന പലിശയുള്ള ഹ്രസ്വകാല വായ്പകളായി 3500 കോടി രൂപ കെഎസ്ആര്‍ടിസി കടമെടുത്തിട്ടുണ്ട്. ഇത് ചുരുങ്ങിയ പലിശനിരക്കുള്ള ദീര്‍ഘകാലവായ്പകളാക്കാന്‍ ബാങ്കുകള്‍ സമ്മതിച്ചു. ശമ്പളം കൊടുക്കാന്‍ കടംവാങ്ങുന്നത് ഇതിലൂടെ ഒഴിവാക്കാനാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സൌജന്യസേവനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. നിലവില്‍ മൂന്നുമാസത്തെ പൂര്‍ണപെന്‍ഷനും രണ്ടുമാസത്തെ ഭാഗികപെന്‍ഷനും കുടിശ്ശികയാണ്. 226 കോടി രൂപ ഇതിന് ആവശ്യമായിവരും. വരവും ചെലവും തമ്മിലുള്ള പ്രതിമാസ അന്തരം 175 കോടിയായി. ഇതില്‍ 90 കോടി രൂപ കടം തിരിച്ചടവാണ്. 60 കോടി രൂപയാണ് പെന്‍ഷന് ചെലവഴിക്കുന്നത്. വിവിധ ധനസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പ 3200 കോടിയായതോടെ വരുമാനത്തിന്റെ സിംഹഭാഗവും തിരിച്ചടവിന് വേണ്ടിവരികയാണ്. ഈ സാഹചര്യം മറികടക്കാന്‍ ജീവനക്കാരുടെ സഹകരണത്തോടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള നടപടികളിലാണ് സര്‍ക്കാര്‍.

ക്രിസ്മസ്-പുതുവത്സരം : കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം > ക്രിസ്മസ്, പുതുവത്സരത്തിനോടനുബന്ധിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും. 21 മുതല്‍ ജനുവരി രണ്ടുവരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് മൈസൂരു,ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് കൂടുതല്‍ സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൌകര്യമുണ്ടാകും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും

ബംഗളൂരുവില്‍നിന്നുള്ള സര്‍വീസുകള്‍
(ഡിസംബര്‍ 21 മുതല്‍ 24 വരെ)-സമയം, സ്ഥലം, വാഹനം എന്നീക്രമത്തില്‍

21.35-ബംഗളൂരു-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 21.45-ബംഗളൂരു- കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 23.25- ബംഗളൂരു- കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്)- സുല്‍ത്താന്‍ബത്തേരി (വഴി), 19.15- ബംഗളൂരു- തൃശൂര്‍ (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 18.00- ബംഗളൂരു- എറണാകുളം (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 18.30- ബംഗളൂരു- കോട്ടയം (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 21.46 ബംഗളൂരു- കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്)- ഇരിട്ടി, മട്ടന്നൂര്‍ (വഴി), 22.15- ബംഗളൂരു- പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്)- ചെറുപുഴ (വഴി), 20.10- ബംഗളൂരു- കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി), 20.20- ബംഗളൂരു- കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി), 21.10- ബംഗളൂരു- കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്)- സുല്‍ത്താന്‍ബത്തേരി (വഴി), 19.30- ബംഗളൂരു- തൃശൂര്‍ (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 22.40- ബംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്)- മൈസൂരു, കൂത്തുപറമ്പ് (വഴി), 23.55- ബംഗളൂരു- സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്)- മൈസൂരു (വഴി), 22.15 ബംഗളൂരു- കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്)- ഇരിട്ടി, മട്ടന്നൂര്‍ (വഴി), 18.00- ബംഗളൂരു- കോട്ടയം (സൂപ്പര്‍ എക്സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി), 19.35- ബംഗളൂരു- കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി), 21.25- ബംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്)- സുല്‍ത്താന്‍ബത്തേരി (വഴി), 22.20- ബംഗളൂരു- തലശേരി (സൂപ്പര്‍ ഡീലക്സ്)- മൈസൂരു, കൂത്തുപറമ്പ് (വഴി)

ബംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ (ഡിസംബര്‍ 25, 29 മുതല്‍ ജനുവരി രണ്ടുവരെ)
20.15- കോഴിക്കോട്- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 20.35- കോഴിക്കോട്- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 21.35- കോഴിക്കോട്- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 19.15- തൃശൂര്‍- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 17.30-എറണാകുളം- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 17.00- കോട്ടയം- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 20.00- കണ്ണൂര്‍- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്)- ഇരിട്ടി, മട്ടന്നൂര്‍ (വഴി), 17.30- പയ്യന്നൂര്‍- ബംഗളൂരു (സൂപ്പര്‍ എക്സ്പ്രസ്്) ചെറുപുഴ (വഴി), 20.20- കോഴിക്കോട്- ബംഗളൂരു (സൂപ്പര്‍ എക്സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി), 20.50-കോഴിക്കോട്- ബംഗളൂരു (സൂപ്പര്‍ എക്സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി), 21.10- കോഴിക്കോട്- ബംഗളൂരു (സൂപ്പര്‍ എക്സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി), 19.00- തൃശൂര്‍- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 17.15- കോട്ടയം- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട (വഴി), 20.45- കണ്ണൂര്‍- ബംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്)- കൂത്തുപറമ്പ് (വഴി), 20.30-കണ്ണൂര്‍- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്)- ഇരിട്ടി, മട്ടന്നൂര്‍ (വഴി)
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top