20 November Tuesday

കൊറിയർ സംരംഭം: കെഎസ്‌ആർടിസി കരാർ ലംഘിച്ചിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018



കൊച്ചി
കൊറിയർ നടത്തിപ്പിന്‌ ഒപ്പിട്ട കരാർ കെഎസ്‌ആർടിസി ലംഘിച്ചെന്ന സ്വകാര്യ കമ്പനിയുടെ പരാതി ഹൈക്കോടതി നിരസിച്ചു. ട്രാക്കോൺ കമ്പനിയുടെ പരാതിയാണ്‌ കോടതി നിരസിച്ചത്‌. കെഎസ്‌ആർടിസിയുമായി ചേർന്ന്‌ കൊറിയർ സേവനം നടത്താൻ കമ്പനി കരാറിൽ  ഏർപ്പെട്ടിരുന്നു. കരാർ റദ്ദാക്കിയ നടപടിക്കെതിരെയാണ്‌ കമ്പനി കോടതിയെ സമീപിച്ചത്‌. വ്യവസ്ഥകൾ പാലിക്കാതെയാണ്‌ കെഎസ്‌ആർടിസി കരാർ റദ്ദാക്കിയതെന്ന്‌ പരാതിപ്പെട്ടായിരുന്നു ഹർജി. മുൻകൂർ നോട്ടീസ്‌ നൽകി എപ്പോൾ വേണമെങ്കിലും സേവനം അവസാനിപ്പിക്കാമെന്ന്‌ കരാറിൽ വ്യവസ്ഥയുണ്ടെന്ന്‌ കെഎസ്‌ആർടിസി ബോധിപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top