16 November Friday

കെഎസ‌്ഇബി ജീവനക്കാർ 15 കോടി നൽകും: എം എം മണി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് കെഎസ‌്ഇബി ജീവനക്കാരും പെൻഷൻകാരും 15 കോടി നൽകുമെന്ന‌് മന്ത്രി എം എം മണി അറിയിച്ചു.  കെഎസ‌്ഇബി പ്രത്യേക തുകയും നൽകും. ബോർഡ‌് പ്രത്യേക യോഗം ചേർന്ന‌് തീരുമാനമെടുക്കും.

ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനാ ഭാരവാഹികളുമായുള്ള ചർച്ചയ‌്ക്ക‌് ശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു മന്ത്രി. കെടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ ഒറ്റ മനസ്സായി രംഗത്തിറങ്ങാൻ സംഘടനകൾ തീരുമാനിച്ചു. ദുരിതാശ്വാസനിധിയിലേക്ക‌് രണ്ടു ദിവസത്തെ വേതനം നൽകും. പെൻഷൻകാർ എട്ടുകോടിയോളമാണ‌് നൽകുക. ബോർഡിന്റെ അനുബന്ധ സ്ഥാപനങ്ങളും സംഭാവന നൽകും. കാലവർഷത്തിൽ കെഎസ‌്ഇബിക്ക‌് വൻ നാശമാണ‌ുണ്ടായത‌്. നിലമ്പൂർ ആഢ്യൻപാറ പവർഹൗസ‌് പൂർണമായി വെള്ളം കയറി. 45 കോടിയുടെ പുതിയ പദ്ധതിയാണ‌്. വൈദ്യുതി ലൈനുകൾ തകർന്നു. ഇവ പുനഃസ്ഥാപിക്കാൻ ജീവൻ പണയംവച്ച‌് യുദ്ധകാലാടിസ്ഥാനത്തിൽ  ജീവനക്കാർ പ്രവർത്തിക്കുന്നു. അഭിനന്ദനാർഹമായ പ്രവർത്തനമാണ‌് അവർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top