22 September Saturday

സൈബർ ആക്രമണം: ശക്തമായ നടപടി വേണം ‐ കോടിയേരി

സ്വന്തം ലേഖകന്‍Updated: Saturday Jul 28, 2018

കൊച്ചി > സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ആവശ്യപ്പെട്ടു. വനിതാകമീഷൻ അധ്യക്ഷയ‌്ക്ക‌് എതിരെ നടന്ന സൈബർ ആക്രമണങ്ങളെ കുറിച്ച‌് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രമുഖരെ സമൂഹമാധ്യമങ്ങളിലൂടെ ബോധപൂർവ്വം അപഹസിക്കുന്ന പ്രവണതയുണ്ട‌്. ഇതിനെതിരെ ശക്തമായ നടപടി പൊലീസ‌് സ്വീകരിക്കണം. വിവര സാങ്കേതിക വിദ്യയുടെ വളർച്ച ഇങ്ങനെയല്ല ഉപയോഗിക്കേണ്ടത‌്. എസ്‌ ഹരീഷ‌് അടക്കം ഇതിന്റെ ഇരയാണ‌്. എം സി  ജോസഫൈനെതിരെ നടന്ന സൈബർ ആക്രമണത്തെ ശക്തമായ അപലപിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. ഹനാന‌് സിപിഐ എം പൂർണ പിന്തുണ നൽകുന്നുവെന്നും മറ്റൊരു ചോദ്യത്തിന‌് മറുപടിയായി അദ്ദേഹം പറഞ്ഞു. ഹനാനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെ പാർടി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top