24 September Monday

മോഡിയുടേത‌് കർഷകരെ കടക്കാരാക്കുന്ന നയങ്ങൾ: എസ‌് ആർ പി

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

തിരുവനന്തപുരം>കർഷകരെ കടക്കാരാക്കുന്ന നയങ്ങളാണ‌് മോഡി സർക്കാരിന്റേതെന്ന‌് അഖിലേന്ത്യാ കിസാൻസഭ വൈസ‌് പ്രസിഡന്റ‌് എസ‌് രാമചന്ദ്രൻ പിളള്ള പറഞ്ഞു.  കപട വാഗ‌്ദാനങ്ങളുടെ പെരുമഴകൊണ്ട‌് അധികാരത്തിലേറിയ നരേന്ദ്ര മോഡി രാജ്യത്തിന്റെ സകലമേഖലയെയും തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ച ജയിൽ നിറയ‌്ക്കൽ സമരത്തിന്റെ ഭാഗമായി രാജ‌്ഭവനു മുന്നിൽ നടന്ന കർഷകരുടെ മഹാ ധർണ ഉദ‌്ഘാടനം ചെയ‌്തു സംസാരിക്കുകയായിരുന്നു എസ‌് ആർ പി.

അധികാരത്തിലേറുന്നതിനു മുമ്പ‌് കർഷകർക്ക‌് നൽകിയ വാഗ‌്ദാനം എല്ലാം ലംഘിക്കപ്പെട്ടു. കാർഷികോത‌്പാദനം വർധിപ്പിക്കും എന്നായിരുന്നു വാഗ‌്ദാനങ്ങളിൽ പ്രധാനം. എന്നാൽ ഉത‌്പാദനത്തിൽ വൻ ഇടിവുണ്ടായി. ഒരു ശതമാനത്തിൽ താഴെ മാത്രമാണിപ്പോൾ വർധനവ‌്. ഇപ്പോൾ പറയുന്നത‌് 2022 ആകുമ്പോൾ ഉത‌്പാദനം വർധിക്കുമെന്നാണ‌്. എന്നാൽ  വർധനവിന‌് ചുരുങ്ങിയത‌് അമ്പതു വർഷമെങ്കിലും വേണമെന്നാണ‌് വിദഗ‌്ദർ ചൂണ്ടിക്കാട്ടുന്നത‌്.

ഉത്പാദനച്ചെലവും, അതിന്റെ പകുതിയും കണക്കാക്കി ഉൽപ്പന്ന വില നിശ‌്ചയിക്കുമെന്നായിരുന്നു മറ്റൊരു വാഗ‌്ദാനം. എന്നാൽ അതു പാലിക്കപ്പെട്ടില്ല. ഇതോടെ കൃഷി ആദായകരമല്ലാതായി. പല കർഷകരും കൃഷി ഉപേക്ഷിച്ചു. വ്യാപകമായി കൃഷി ഭൂമി കൈമാറ്റം  ചെയ്യപ്പെട്ടു‌. ഉൽപ്പാദനച്ചെലവിന് ആനുപാതികമായി ഉൽപ്പന്നങ്ങളുടെ വിലവർധിച്ചില്ല. കൃഷിച്ചെലവ‌് ഗണ്യമായി ഉയര്‍ന്നു കഴിഞ്ഞു. വിത്തിനും വളത്തിനും
കീടനാശിനിക്കും വിലകയറി. പക്ഷെ ഉൽപ്പന്നങ്ങൾക്ക‌് വിലയില്ല.

കർഷകരുടെ കടം എഴുതിത്തള്ളും, കുറഞ്ഞ പലിശയ‌്ക്ക‌് കടം നൽകും തുടങ്ങയവയൊന്നും നടപ്പായില്ല. ഇതൊടെ കടക്കെണിയിലായ കർഷകർ ആത്മഹത്യ ചെയ‌്തു. കർഷകർക്ക‌് ഏർപ്പെടുത്തിയ ഇൻഷൂറൻസ‌് പദ്ധതിയുടെ ഗുണം ലഭിച്ചത‌് കമ്പനികള്‍ക്കാണ‌്. 21000 കോടി രൂപയാണ‌് പ്രീമിയമായി കർഷകർ അടച്ചത‌്. പതിനായിരം കോടി രൂപയാണ‌് ഈയിനത്തിൽ കമ്പനികൾ ലാഭമുണ്ടാക്കിയത‌്.

ആഗോള വ്യാപാര കരാറിൽ ഒപ്പിടുമ്പോൾ രാജ്യതാൽപ്പര്യം സംരക്ഷിക്കപ്പടണം. എന്നാൽ മുൻ യുപിഎ സർക്കാരും ഇപ്പൊഴത്തെ ബിജെപി സര്‍ക്കാരും ഇക്കാര്യത്തിൽ അനാസ്ഥ കാട്ടി. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്ന‌് കുറഞ്ഞ വിലയ‌്ക്ക‌് കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്തി. നമ്മുടെ ഉൽപ്പന്നങ്ങൾക്ക‌് ആവശ്യക്കാരില്ലാതാവുകയും ചെയ‌്തുവെന്ന‌് എസ‌് ആർ പി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top