20 April Friday

സമരം സംഘടിപ്പിക്കുന്നതില്‍ വീഴ്ച പറ്റി; കെജിഎംഒഎ സംസ്ഥാന നേതൃത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാഘടകം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 17, 2018

തിരുവനന്തപുരം > കെജിഎംഒഎ  സംസ്ഥാന നേതൃത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ ഘടകം രംഗത്ത്. ഡോക്ടര്‍മാരുടെ സമരം സംഘടിപ്പിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി.

സംഘടനയുടെ ദയനീയ അവസ്ഥയ്ക്ക് സംസ്ഥാന നേതൃത്വം ഒന്നടങ്കം ഉത്തരവാദികളാണ്.  ആതുകൊണ്ട് തന്നെ സമരത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന ഭാരവാഹികള്‍ രാജി വെച്ചൊഴിയണമെന്ന് തിരുവനന്തപുരം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

ഡോക്ടര്‍മാര്‍ നടത്തി വന്നിരുന്ന സമരം ആരോഗ്യ മന്ത്രി കെകെ ശൈലജയുമായി കെജിഎംഒഎ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പിന്‍വലിച്ചിരുന്നു. ആര്‍ദ്രം പദ്ധതിയുമായും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍  വൈകുന്നേരം വരെയുള്ള  ഒപിയുമായും ഡോക്ടര്‍മാര്‍ സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം അപ്രതീക്ഷിതമായി  സമരം തുടങ്ങിയ ഡോക്ടര്‍മാരുടെ നിലപാടില്‍ ആരോഗ്യ മന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top