22 September Saturday
ദുരിതാശ്വാസ നിധി ശേഖരണം

വട്ടപ്പാറയില്‍ സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസ് ക്രിമിനല്‍ വെട്ടിപരിക്കേല്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

നെടുങ്കണ്ടം > വട്ടപ്പാറയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാനെത്തിയ സിപിഐ എം പ്രവര്‍ത്തകരെ ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സിപിഐ എം പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയംഗം പ്ലാക്കല്‍ ആന്റണി, ബ്രാഞ്ച് സെക്രട്ടറി കൊച്ചുപുരയ്ക്ക്ല്‍ ജോസി, മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂവശ്ശേരി രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നെല്ലിക്കല്‍ അജിയാണ് വെട്ടിയത്. രാജേന്ദ്രന്റെ ഒരു കൈപ്പത്തി അറ്റുപോകാറായ നിലയിലാണ്. ഇവരെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിന്നീട് നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നയാളാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top