25 September Tuesday

പ്രളയക്കെടുതി: നഷ്ടപരിഹാരം ലഭിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

തിരുവനന്തപുരം > പ്രളയക്കെടുതിയില്‍ വീടിന് ഉള്‍പ്പെടെ നാശനഷ്ടം സംഭവിച്ചവര്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന്  മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു നല്‍കുന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സഹായം നല്‍കുന്നത്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ മാത്രമേ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷിക്കേണ്ടതുള്ളു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top