19 November Monday

പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

ന്യൂഡല്‍ഹി > കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രളയത്തില്‍നിന്ന് കരകയറാന്‍ സംസ്ഥാനം ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്. മാതൃകാപരമായ ഈ നീക്കമാണിത്. രാജ്യവ്യാപകമായി കേരളത്തിന് വലിയ പിന്തുണയും സഹായവുമാണ് ഉയര്‍ന്നുവരുന്നത്. ഡിവൈഎഫ്‌ഐയുടെ വിവിധ സംസ്ഥാന കമ്മറ്റികള്‍ സമാഹരിച്ച സഹായ ധനത്തിന്റെ ആദ്യ ഗഡു 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശവാസ നിധിയിലേക്ക് കൈമാറിയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

നിയമപരമായി സ്വീകരിക്കാന്‍ തടസമില്ലാത്ത വിദേശ സഹായം വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ തടസമുണ്ടാക്കരുത്. ദേശീയ മാധ്യമങ്ങള്‍ പലതും കേരളത്തിന് അനുകൂലമായി മാതൃകാപരമായി രംഗത്തുവന്നു. എന്നാല്‍ ഒരു ദേശീയമാധ്യമപ്രവര്‍ത്തകന്‍ അപമാനകരമായ നിലപാടാണ് സ്വീകരിച്ചത്. തന്റെ രാഷ്ട്രീയ യജമാനന്‍മരോടുള്ള കൂറുകാട്ടുന്നവരെ അവഗണിക്കുകയാണ് വേണ്ടത്. കേരളത്തെ അധിക്ഷേപിച്ച് രംഗത്തുവന്ന റിപ്പബ്ലിക് ടിവി അവതാരകന്‍ അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ ചര്‍ച്ചയെക്കുറിച്ച് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top