22 June Friday

കേരളത്തിലെ ഇടതുഭരണം മികച്ചതെന്ന് കമല്‍ ഹാസന്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 20, 2018

ഫോട്ടോ: എം എ ശിവപ്രസാദ്‌

കൊച്ചി > നടനും മക്കള്‍ നീതിമയ്യം പ്രസിഡന്റുമായ കമല്‍ ഹാസന്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഉച്ചക്ക് 1.20 ഓടുകൂടിയാണ്  കമല്‍ ഹാസന്‍ ബോള്‍ഗാട്ടി പാലസില്‍ എത്തിയത്.കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ ഭരണം മികച്ചതാണെന്ന് കൂടിക്കാഴ്ചയില്‍ കമല്‍  പറഞ്ഞു.

രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ  വിശാലമായ മതേതര സഖ്യം ഉയര്‍ന്നുവരണം.മക്കള്‍ നീതി മയ്യത്തിന് തമിഴ്‌നാട്ടില്‍ സിപിഐ എം പിന്തുണ ഉണ്ടാകണമെന്നും കമല്‍ഹാസന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. മക്കള്‍ നീതി മയ്യം കൊയമ്പത്തൂരില്‍ നടത്താനിരിക്കുന്ന പരിപാടിയിലേയ്ക്ക് ക്ഷണിക്കാനാണ് കമല്‍ ഹാസന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചായിരിക്കും പരിപാടി സജ്ജീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു
 
സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top