22 September Saturday

കക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; പമ്പാ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

പത്തനംതിട്ട > ജലനിരപ്പ് ഉയരുന്നതിനാല്‍ ആനത്തോട് കക്കി ഡാമിന്റെ നാല് ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ അല്‍പം ഉയര്‍ത്തി. മൂന്ന് ഷട്ടറുകളാണ് വീണ്ടും ഉയര്‍ത്തിയത്. 75 സെന്റി മീറ്ററില്‍ നിന്നും 90 സെന്റി മീറ്ററായാണ് ഉയര്‍ത്തിയത്. പമ്പാ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ്  നിര്‍ദേശം നല്‍കി.

ഇന്ന് രാവിലെ വരെ ആനത്തോട് അണക്കെട്ടില്‍നിന്നും 6.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കിയിരുന്നത്. പിന്നീട് ഇത് 2.81 ലക്ഷം ലിറ്ററായി കുറച്ചിരുന്നു. ഇതോടെ വീണ്ടും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top