12 December Wednesday

പൊലീസിനെ വെല്ലുവിളിച്ചുള്ള ശശികലയുടെ മലകയറ്റത്തിന്‌ പിന്നിൽ ഗൂഢലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Saturday Nov 17, 2018

നിലയ്‌ക്കൽ> ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്നലെ ഉച്ചയോടെ പമ്പയിൽ എത്തിയിരുന്നുവെങ്കിലും രാത്രിയോടെമാത്രം  മലകയറാൻ ശ്രമിച്ചതിന്‌  പിന്നിൽ ഗൂഢലക്ഷ്യം.   ശശികല ശബരിമലയില്‍ കയറാന്‍ എത്തിയത് രാത്രി 1.15 മണിയോടെയാണ്. തുടര്‍ന്നാണ് പൊലീസ് ഇവരെ തടഞ്ഞത്.പൊലിസ്‌ നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന്‌ പരസ്യമായി വെ‌ല്ലുവിളിച്ചാണ്‌ അവർ മലകയറാൻ ഒരുങ്ങിയത്‌. ചിത്തര ആട്ട മഹോൽസവ ദിവസം സന്നിധാനത്തുണ്ടായ അക്രമങ്ങൾ ആവർത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന്‌ പൊലീസ്‌ കരുതുന്നു.

രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇവര്‍ തിരികെ പോകാൻ കൂട്ടാക്കിയില്ല. തുടര്‍ന്നാണ്,  ശശികലയെ അറസ്റ്റ് ചെയ്യേണ്ടി വന്നത്‌. റാന്നി പൊലീസ്‌ സ്‌റ്റേഷനിലാണ്‌ ശശികലയുള്ളത്‌. 

കെ പി ശശികലയെ പോലീസ് കരുതൽതടങ്കലിൽ ആണ് എടുത്തിരിക്കുന്നത് സിആർപിസി 151 പ്രകാരമാണ് പോലീസ് നടപടി .  ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട സ്ത്രീകളടക്കമുള്ള ഭക്തരെ തടയുകയും ആക്രമിക്കുകയും നേതൃത്വം നൽകുകയും ചെയ്ത സംഘത്തിന് നേതൃത്വം നൽകി എന്നതാണ് കെപി ശശികല കുറ്റകൃത്യം.

അഞ്ചുമണിക്കൂറോളം മരക്കൂട്ടത്ത് പോലീസ് ശശികലയെ തടഞ്ഞ് നിർത്തിയ ശേഷമാണ് കരുതൽ അറസ്റ്റ് ചെയ്തത് . ചിത്തിര ആട്ടവിശേഷത്തിനായി ശബരിമലയിലെത്തിയ സ്ത്രീകളടക്കമുള്ള ഭക്തരെ ആക്രമിക്കാൻ നേതൃത്വം നൽകിയതിന് പിന്നിൽ കെപി ശശികല  അടക്കമുള്ളവരുടെ ഗൂഢാലോചന ഉണ്ട് എന്നതാണ് പോലീസിനെ നിഗമനം.

പോലീസ് ശശികലയെ അറസ്റ്റ് ചെയ്ത 15 മിനിറ്റിനുള്ളിൽ ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മസമിതിയും സംസ്ഥാന വ്യാപക ഹർത്താൽ ആഹ്വാനം ചെയ്തു .ഇതോടെ ശശികലയെ അറസ്റ്റ് ചെയ്താൽ ഉടൻ ഹർത്താൽ നടത്താൻ ഹിന്ദുഐക്യവേദി മുൻകൂട്ടി തീരുമാനിച്ചിരുന്നു എന്ന വ്യക്തമാക്കുന്നത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top