18 November Sunday

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് വീണ്ടും തിരിച്ചടി; അംഗീകാരം റദ്ദാക്കാനുള്ള രാജേന്ദ്ര ബാബു കമ്മീഷന്റെ ശുപാര്‍ശ ഹൈക്കോടതി ശരിവെച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

കണ്ണൂര്‍> കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് വീണ്ടും തിരിച്ചടി. കോളേജിന്റെ അംഗീകാരം റദ്ദാക്കാനുള്ള ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന്റെ ശുപാര്‍ശ  ഹൈക്കോടതി ശരിവെച്ചു. ശുപാര്‍ശ ചോദ്യം ചെയ്ത് കോളേജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.
 

കോളേജിന് കുട്ടികളെ നല്‍കേണ്ടെന്നും എന്‍ട്രന്‍സ് കമ്മീഷണറോട് ഹൈക്കോടതി പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top