14 November Wednesday

ജോയിന്റ് സെക്രട്ടറി തസ്തികയില്‍ സംഘപരിവാര്‍ അനുയായികളെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം: തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018

തിരുവനന്തപുരം  >കരാര്‍ അടിസ്ഥാനത്തില്‍ ജോയിന്റ് സെക്രട്ടറി തസ്തികയില്‍ സ്വകാര്യമേഖലയില്‍നിന്നുള്ളവരെ നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സംഘപരിവാര്‍ അനുയായികളെ ആള്‍ ഇന്ത്യാ സര്‍വീസില്‍ തിരുകിക്കയറ്റാനും സംവരണതത്ത്വങ്ങള്‍ അട്ടിമറിക്കാനുമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തുയരണം.ഏറ്റവും ഉയര്‍ന്ന സീനിയോറിറ്റി ഉള്ള ഉദ്യോഗസ്ഥര്‍ക്കുള്ള ലാവണമാണ് ജോയിന്റ് സെക്രട്ടറി തസ്തിക.

ഈ പോസ്റ്റിലേയ്ക്കാണ് സ്വകാര്യ മേഖലയില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ പോകുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. കേന്ദ്രമന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്വകാര്യ മേഖലയില്‍ നിന്ന് നേരിട്ട് നിയമനം നടക്കും.

ആദ്യഘട്ടത്തില്‍ പത്ത് തസ്തികകളിലേക്ക് നിയമനം ഇത്തരത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച്‌വിജ്ഞാപനവുമിറങ്ങിക്കഴിഞ്ഞു. ജോയിന്റ് സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു പത്രങ്ങളില്‍ പരസ്യവും വന്നിട്ടുണ്ട്.

ഭരണനിര്‍വഹണത്തില്‍ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും കൊണ്ടുവരാനെന്ന പേരില്‍ നടത്തുന്ന ഈ ശ്രമം, യഥാര്‍ത്ഥത്തില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും താക്കോല്‍ സ്ഥാനങ്ങളിലേയ്ക്ക് സംഘപരിവാര്‍ പാര്‍ശ്വവര്‍ത്തികളെ നിയമിക്കാനുള്ള നീക്കമാണ്. യുപിഎസ്‌സിയെയും മറ്റും നോക്കുകുത്തികളാക്കി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ തീരുമാനത്തിനെതിരെ ഉദ്യോഗസ്ഥതലത്തില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പൊതുസമൂഹവും അത് ഏറ്റെടുക്കണമെന്നും ധനമന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top