23 April Monday

ജിഷ്ണുവിന്റെ മരണം : കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2017

കൊച്ചി>പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളേജ്  വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന പോലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഹാര്‍ഡ് ഡിസ്ക് പോലീസ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

ജിഷ്ണു മരിച്ച ദിവസത്തെയും തൊട്ടടുത്ത ദിവസത്തെയും ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫോറന്‍സിക് പരിശോധന നടത്തുന്നത്.

കോളേജ് അധികൃതരില്‍നിന്ന് പോലീസിന് ലഭിച്ച ഹാര്‍ഡ് ഡിസ്കാണ് ഫോറന്‍സിക് പരിശോധനയ്ക്കുവേണ്ടി അയച്ചിട്ടുള്ളത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലുവിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു.ജിഷ്ണുവിന്റെ രക്തമാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ പരിശോധനക്കയച്ചിട്ടുണ്ട്.
 

പ്രധാന വാർത്തകൾ
Top