14 December Friday

കന്യാസ്‌‌ത്രീകൾക്ക് സമരം ചെയ്യാൻ അവകാശമുണ്ട്; സര്‍ക്കാരും പാര്‍ട്ടിയും ഇരയ്‌‌‌ക്കൊപ്പം: മന്ത്രി മേഴ്‌‌സിക്കുട്ടി അമ്മ

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

കൊല്ലം > കന്യാസ്‌ത്രീകളുടെ സമരത്തിന് ആധാരമായ വിഷയം പ്രധാനമാണെന്നും സർക്കാരും പാർട്ടിയും ഇരയ്ക്കൊപ്പമാണെന്നും മന്ത്രി ജെ മേഴ്‌‌‌‌സിക്കുട്ടി അമ്മ പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കന്യാസ്‌‌ത്രീകൾക്ക് സമരം ചെയ്യാൻ അവകാശമുണ്ട്. സമരം അവരുടെ അസ്ഥിത്വവുമായി ബന്ധപ്പെട്ടതാണ്. സ്‌ത്രീകളെ കൈകാര്യം ചെയ്യുന്നതല്ല പൗരോഹിത്യം. ജനാധിപത്യ വ്യവസ്ഥയിൽ സമരത്തെ ചോദ്യം ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
Top