15 November Thursday

ഇടുക്കിയിൽ ജലനിരപ്പ‌് 2397.88

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


ഇടുക്കി
ഇടുക്കി മേഖലയിൽ  അതിശക്തമല്ലെങ്കിലും  പൊതുവേ വ്യാപക മഴ. കഴിഞ്ഞ ദിവസം പദ്ധതിമേഖലയിൽ 41.2 മി.മീറ്റർ മഴയാണ‌് പെയ‌്തത‌്. ഇടുക്കി സംഭരണിയിൽ 2397.88 അടി ജലമുണ്ട‌്. സംഭരണ ശേഷിയുടെ 94.01 ശതമാനം വെള്ളം നിലവിലുണ്ട‌്. ഇപ്പോഴും ചെറുതോണിയിലെ മൂന്ന‌് ഷട്ടർ തുറന്ന‌് 200 ക്യുമെക‌്സ‌് വെള്ളം സെക്കൻഡിൽ തുറന്നുവിടുന്നുണ്ട‌്. സംഭരണശേഷിയായ 2403 അടിയോടടുത്ത ശേഷം ഒരാഴ‌്ച പിന്നിട്ടപ്പോഴാണ‌് അഞ്ച‌് അടിയോളം കുറഞ്ഞത‌്. കഴിഞ്ഞവർഷം ഇതേദിവസം ഡാമിൽ 2339.32 അടിയായിരുന്നു. മൂലമറ്റത്ത‌് വൈദ്യുതോൽപാദനം 14.959 ദശലക്ഷം യൂണിറ്റാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top