13 November Tuesday

ഇടുക്കിയിൽ ജലനിരപ്പ‌് 2400.6 അടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018


രണ്ടുദിവസമായി മഴയ്‌ക്ക്‌ ശമനമായതോടെ ഇടുക്കി, മുല്ലപ്പെരിയാർ സംഭരണികളിൽ ജലനിരപ്പിൽ നേരിയ കുറവ്‌. മുല്ലപ്പെരിയാറിൽ 140.15 അടിയായി.  സ‌്പിൽവേയിലൂടെ ഇടുക്കി സംഭരണിയിലേക്ക‌് നേരിയ ഒഴുക്കുണ്ട‌്. ചൊവ്വാഴ്‌ച ഇടുക്കിയിലെ ജലനിരപ്പ്‌ 2400.6 അടിയിലെത്തി. തിങ്കളാഴ്‌ച 2401.26 അടിയായിരുന്നു. സംഭരണിയിലിപ്പോൾ 97.63 ശതമാനം വെള്ളമുണ്ട്‌. ചെറുതോണി സംഭരണിയുടെ മൂന്ന‌് ഷട്ടറുകൾ ഇപ്പോഴും തുറന്ന നിലയിലാണ‌്. ഷട്ടറിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ‌് 300 ക്യുമെക‌്സായി കുറച്ചു.

മുല്ലപ്പെരിയാറിൽ ആകെ പതിമൂന്ന‌് സ‌്പിൽവേ ഷട്ടർ ഉള്ളതിൽ ആറെണ്ണത്തിലൂടെയാണ‌് ജലം ഒഴുകുന്നത‌്. നാല‌് ഷട്ടർ രണ്ടടി വീതവും രണ്ട‌് ഷട്ടർ ഓരോ അടിയുമാണ‌് ഉയർത്തിയത‌്. ജലനിരപ്പ്‌ 142 പിന്നിട്ടപ്പോൾ  ആഗസ്‌ത്‌ 16ന്‌ വലിയതോതിൽ ഇടുക്കിയിലേക്ക്‌ ജലം ഒഴുക്കി വിട്ടിരുന്നു. സെക്കൻഡിൽ 12 ലക്ഷം ലിറ്റർ വെള്ളമാണ്‌ ഒഴുക്കിയിരുന്നത്‌. നിലവിൽ സംഭരണിയിലേക്ക‌് ഒഴുകിയെത്തുന്നത‌് 5400 ഘനയടി വെള്ളമാണ‌്. തമിഴ‌്നാട‌് കൊണ്ടുപോകുന്നത‌് 2200 ഘനയടിയും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top