18 November Sunday

ഇടുക്കിയിലും ഇടമലയാറിലും നിന്നുള്ള നീരൊഴുക്ക്‌ കുറച്ചു. പെരിയാറിൽ ജലനിരപ്പ്‌ കുറയും

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

കൊച്ചി>വെള്ളപ്പൊക്കബാധിത മേഖലയിലെ ദുരിതം കുറയ്‌ക്കുന്നതിനായി ഇടുക്കി,ഇടമലയാർ ഡാമിൽനിന്നുള്ള നീരൊഴുക്ക്‌ കുറച്ചു. ഇതോടെ പെരിയാറിലെ ജലനിരപ്പ്‌ കുറയും

ഇടുക്കി ഡാമിൽനിന്നുള്ള നീരൊഴുക്ക്‌ ഇന്ന്‌ രാവിലെ ഏഴ്‌മുതൽ 1000 ക്യുമെക്‌സ്‌ ആയി കുറച്ചു. ഇന്നലെ രാവിലെ  എട്ടുമുതൽ 1500 ക്യുമെക്‌സ്‌ ആയി  കുറച്ചിരുന്നു. ഇതാണ്‌ വീണ്ടും 1000 കുമെക്‌സ്‌ ആയി കുറച്ചത്‌ഇടമലയാർ ഡാമിൽനിന്നുള്ള നീരൊഴുക്ക്‌ 1400 ക്യുമെക്‌സിൽനിന്ന്‌  400 ക്യുമെക്‌സായി കുറച്ചു.

ബാണാസുരസാഗർ ഡാമിൽനിന്നുള്ള നിരൊഴുക്ക്‌ 55 ക്യുമെക്‌സ്‌ ആയി കുറച്ചു.

പ്രധാന വാർത്തകൾ
Top