20 April Friday

ഹിന്ദുക്കള്‍ പുതുവത്സരാശംസകള്‍ നല്‍കരുത്; സ്വീകരിക്കുകയും ചെയ്യരുത്: സംഘപരിവാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 26, 2017

കൊച്ചി > ജനുവരി ഒന്നിന് ഹിന്ദുക്കള്‍ പുതുവത്സരാശംസകള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് സംഘപരിവാര്‍ സംഘടന. ഹിന്ദു ജനജാഗൃതി സമിതിയാണ് ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവര്‍ഷാരംഭമല്ലെന്ന പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

'ഹിന്ദുക്കളേ, പുതുവര്‍ഷാരംഭം പാശ്ചാത്യരെപോലെ ഡിസംബര്‍ ഒന്നിന് കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക. ജനുവരി ഒന്നിന് പുതുവത്സരാശംസകള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം അറിയിക്കുക. പുതുവര്‍ഷം ഹിന്ദു വര്‍ഷാരംഭ ദിനത്തില്‍ ആഘോഷിക്കുക' എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top