20 November Tuesday

അവധി ഉപേക്ഷിച്ച‌് ഭരണ സിരാകേന്ദ്രം

തിരുവനന്തപുരംUpdated: Monday Aug 20, 2018


തിരുവനന്തപുരം >അവധിദിനമായ ഞായറാഴ‌്ചയും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ‌് പ്രവർത്തനനിരതം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾക്കൊപ്പം എല്ലാ സെക‌്ഷനുകളും പ്രളയക്കെടുതി ബാധിച്ച  പ്രദേശങ്ങളിലെ രക്ഷാ‐ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടു.സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫീസുകളും  ഞായറാഴ്ചയും പ്രവർത്തിച്ചു. റവന്യൂ, ദുരന്തനിവാരണ, വിഭാഗങ്ങളിലെ ജീവനക്കാർ പ്രവൃത്തിദിനങ്ങളിലേതുപോലെ ഹാജരായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കോഴിക്കോട് കലക്ടറേറ്റുകളും സർക്കാർ ഓഫീസുകളും പ്രവർത്തിച്ചു.

തിരുവനന്തപുരം കലക്ടറേറ്റിൽ 236 ജീവനക്കാരിൽ 219 പേരും ഹാജരായി. കൊല്ലം കലക്ടറേറ്റിൽ 88 ശതമാനവും ആലപ്പുഴയിൽ 95 ശതമാനവും കോട്ടയത്ത് 90 ശതമാനവും എറണാകുളത്ത് 96 ശതമാനവും തൃശൂരിൽ 97 ശതമാനവും വയനാട്ട‌ിൽ 97 ശതമാനവും കോഴിക്കോട്ട‌് 92 ശതമാനവും ഹാജരായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top