21 November Wednesday

ദൗത്യം സൈന്യത്തെ ഏല്‍പ്പിക്കണമെന്നതിൽ അർഥമില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

മേജര്‍ ജനറല്‍ സഞ്ജീവ് നരൈന്‍


തിരുവനന്തപുരം
രക്ഷാപ്രവർത്തനത്തിന്റെ പൂർണചുമതല സൈന്യത്തിന്‌ വിട്ടുകൊടുക്കണമെന്ന ആവശ്യത്തിൽ അർഥമില്ലെന്ന്‌ കരസേനാ കേരള, കർണാടക സബ‌് ഏരിയ മേധാവി മേജർ ജനറൽ സഞ്ജീവ്‌ നരൈൻ. സംസ്ഥാന സർക്കാരിനാണ‌് നിയമപ്രകാരം പൂർണ ചുമതല. സർക്കാർ നിർദേശങ്ങൾ അനുസരിക്കുകയാണ്‌ സൈന്യത്തിന്റെ ചുമതല. സംസ്ഥാന സർക്കാരുമായി യോജിച്ച്‌ ഫലപ്രദമായ രക്ഷാപ്രവർത്തനമാണ്‌ സൈന്യം നടത്തുന്നത‌്. മികച്ച ഏകോപനവും ചിട്ടയായ പ്രവർത്തനവുമാണ‌് നടക്കുന്നതെന്നും നരൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറിയറ്റ‌് കേന്ദ്രീകരിച്ചുളള ഏകോപന സെല്ലുമായി ചേർന്നാണ‌് സൈന്യത്തിന്റെ പ്രവർത്തനം. 

ജില്ലകളിൽ അതത‌് ജില്ലാ ഭരണകൂടങ്ങളുടെ നിർദേശങ്ങൾകൂടി പരിഗണിച്ചാണ‌് രക്ഷാ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതെന്നും നരൈൻ പറഞ്ഞു.  1500 കരസേനാംഗങ്ങളാണ‌് രക്ഷാദുരിതാശ്വാസ പ്രവർത്തനരംഗത്തുള്ളത‌്. പമ്പയിലെയും പെരിയാറിലെയും കുത്തൊഴുക്ക് രക്ഷാദൗത്യം ദുഷ‌്കരമാക്കി. 15000 പേരെ രക്ഷപ്പെടുത്താനായി. ജലനിരപ്പ‌് താഴ‌്ന്നിട്ടുണ്ട‌്. ഇനി ക്യാമ്പുകളിലെ പ്രവർത്തനങ്ങൾക്ക‌് സൈനികർ സർക്കാർ ഏജൻസികളെ സഹായിക്കുമെന്നും  മേജർ ജനറൽ സഞ്ജീവ്‌ നരൈൻ അറിയിച്ചു. പാങ്ങോട‌് മിലിട്ടറി സ‌്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സി ജി അരുണും പങ്കെടുത്തു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top