19 October Friday

മഴ ശനിയാഴ‌്ചവരെ തുടരും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018


തിരുവനന്തപുരം
സംസ്ഥാനത്ത‌് ശനിയാഴ‌്ച രാവിലെവരെ മഴ തുടരുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളിൽ കനത്ത മഴ ലഭിക്കും. പടിഞ്ഞാറൻ കാറ്റിന്റെ വേഗം ശക്തിപ്പെട്ടതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട  അന്തരീക്ഷച്ചുഴിയുമാണ‌്  മഴ കൂടുതൽ ശക്തിപ്പെടുത്തിയത‌്.

ഇടവേളകളിൽ കനത്ത മഴയാണ‌് മിക്കയിടത്തും ലഭിക്കുന്നത‌്. ചൊവ്വാഴ‌്ച  വടക്കൻ കേരളത്തിലും മധ്യകേരളത്തിൽ ചിലയിടങ്ങളിലും  കനത്ത മഴയാണ‌് ലഭിച്ചത‌്. തെക്കൻ ജില്ലകളിൽ വ്യാപക മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത‌് മൂന്നാർ, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ‌്. 12 സെന്റീമീറ്റർ. പാലക്കാട്ട‌് 10ഉം മണ്ണാർക്കാട്ട‌് 9.2ഉം നിലമ്പൂരിൽ 9.84ഉം മഞ്ചേരിയിൽ 8.4ഉം മാനന്തവാടിയിൽ 9.60ഉം ഇരിക്കൂറിൽ 5.4ഉം വയനാട്ടിൽ 6.2ഉം  പീരുമേട്ടിൽ 9.30ഉം ഇടുക്കിയിൽ 7.20ഉം  മഴ ലഭിച്ചു.

പ്രധാന വാർത്തകൾ
Top