20 November Tuesday

കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ പത്തിടത്ത് ഉരുള്‍പൊട്ടല്‍; നാല് മരണം, ഒരാളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 16, 2018

നാല് പേരുടെ മരണത്തിനിടയാക്കിയ തീക്കോയി വെള്ളിക്കുളത്ത് വീടിരുന്ന സ്ഥലം

ഈരാറ്റുപേട്ട > തലനാട്, തീക്കോയ്, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളിലായി പത്തിടത്ത് ഉരുള്‍പൊട്ടി. ഉരുള്‍പ്പൊട്ടലില്‍ നാല് പേര്‍ മരിച്ചു. ഒരാളെ കാണാതായി. കൃഷിയിടങ്ങള്‍ നശിച്ചു. റോഡുകള്‍ തകര്‍ന്നു. ഈരാറ്റുപേട്ട ടൗണില്‍ വെള്ളം കയറി.

വാഗമണ്‍ റൂട്ടില്‍ വെള്ളികുളം പള്ളിക്കു സമീപം ഉരുള്‍പൊട്ടി വീട് തകര്‍ന്നാണ് നാലുപേര്‍ മരിച്ചത്. വെള്ളികുളം നരിമറ്റം കോട്ടേരിക്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ മാമി എന്നു വിളിക്കുന്ന റോസ്സമ്മ (82),  മകള്‍  മോളി (49), കൊച്ചു മക്കളായ അല്‍ഫോന്‍സാ (11), റ്റിന്റുമോള്‍ (7) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ ജോമോന്‍ 20, ഈരാറ്റുപേട്ട റിംസിലും  സഹോദരി വിനീത മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. അമ്മ മോട്ടു എറണാകുളത്ത് ജോലിയിലായതു കൊണ്ട് അപകടത്തില്‍ നിന്നും ഒഴിവായി. കൂടാതെ മംഗളഗിരി കട്ടുപ്പാറ റോഡില്‍ കട്ടുപ്പാറക്കു സമീപം ഉരുള്‍ പൊട്ടി പിണ്ണാക്കനാട് സ്വദേശി കണിയാംപടിയില്‍ ജോബി മാത്യു (30) കാണാതായി. കട്ടുപ്പാരയില്‍ ഭാര്യ വീട്ടില്‍ സന്ദര്‍ശനത്തിനായി വരുന്ന വഴി സമീപത്ത് ഉരുള്‍പൊട്ടിയതറിഞ്ഞ് തിരിച്ചു പോരുന്നതിനിടെ വരുന്ന വഴിയില്‍ മറ്റൊരു ഉരുള്‍പൊട്ടി അപകടത്തില്‍ പെടുകയായിരുന്നു. ജോബിക്ക് വേണ്ടി ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.

വെള്ളികുളത്ത് ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് വലിയ ശബ്ദത്തോടെ വീടിനു മുകളിലേക്ക് ഉരുള്‍ പതിച്ചത് ഉറക്കത്തിലായിരുന്ന കുട്ടികളുടെ പിതാവ് വിനു ഇളയ കുട്ടി വിനീതയുമെടുത്ത് ഓടിയതു കാരണം അവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു ഇവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

ഇന്നലെ ഈരാറ്റുപേട്ട മേഖലയില്‍ 24 മണിക്കൂറും ശക്തമായ മഴയായിരുന്നു മീനച്ചില്‍ താലൂക്കിലെ തീക്കോയി ഭാഗത്ത് കട്ടൂപ്പാര, ഇഞ്ചപ്പാറ, മംഗളഗിരി, ഭാഗങ്ങളിലും,താലനാട് ചോനമല, വെള്ളാനി എന്നിവിടങ്ങളിലും മണ്ണിടിഞ്ഞു. വഴിക്കടവ് ചെക്ക് ഡാം തുറന്നു വിട്ടതു കാരണവും മഴ തോരാതെ പെയ്യുന്നതും മീനച്ചിലാറ്റില്‍ ജലനിരപ്പു ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഈരാറ്റുപേട്ട നഗര മധ്യത്തില്‍ ഉള്ള രണ്ടു വോസ് വേ പാലത്തിലും വെള്ളം കയറി, ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ ഗതാഗതം മുടങ്ങി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top