16 November Friday

പ്രളയക്കെടുതി: എല്‍ഡിഎഫ് എംപിമാര്‍ ഒരു ലക്ഷം വീതം നല്‍കും

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

ന്യൂഡല്‍ഹി > കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്‍ഡിഎഫ് എംപിമാര്‍ ഒരുലക്ഷം രൂപ വീതം സംഭാവന നല്‍കും. ഇടത് എംപിമാരും സ്വതന്ത്രരും ഉള്‍പ്പെടെയുള്ളവവര്‍ സംഭാവന നല്‍കുമെന്ന് ലോക്‌സഭയിലെ സിപിഐ എം കക്ഷി നേതാവ് പി കരുണാകരന്‍ പറഞ്ഞു.

13 ലക്ഷം രൂപ എംപിമാര്‍ ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സിപിഐ എം, സിപിഐ, സ്വതന്ത്ര എംപിമാര്‍ എന്നിവരാണ് സംഭാവന നല്‍കുക.
  

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top