20 September Thursday

കനത്ത മഴ: ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറും തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

ചെറുതോണി > ചെറുതോണി അണക്കെട്ടിന്റെ അഞ്ച്‌ ഷട്ടറും തുറന്നു.  ഇടുക്കി അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറും തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു

സെക്കന്‍ഡില്‍ 600 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഉള്‍പ്പെടെ അതിശക്തമായ മഴ തുടരുന്നതിനാലാണ് നടപടി.

ഇടുക്കിയില്‍ മഴ പിന്നോട്ടു നിന്നെങ്കിലും വൃഷ്ടിപ്രദേശത്ത് മഴതുടരുകയായിരുന്നു.തിങ്കളാഴ്ചയാണ് ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചത്. 2397.16 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.

ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ചെറുതോണി പാലത്തില്‍ വീണ്ടും വെള്ളം കയറാന്‍ ഇടയുണ്ട്.ഡാമിന്റെ താഴെഭാഗത്തും  ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.



 

പ്രധാന വാർത്തകൾ
Top