17 November Saturday

കുടുംബാരോഗ്യ കേന്ദ്രം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ചുമതലകള്‍ പുനര്‍നിര്‍ണയിച്ചു

സ്വന്തം ലേഖകന്‍Updated: Wednesday Sep 5, 2018
പ്രളയത്തിന്റെ ആക്കംകൂട്ടാൻ ഡാമുകൾ കാരണമായില്ല: ജല കമീഷൻ
ഞലമറ ാീൃല: വു://ംംം.റലവെമയവശാമിശ.രീാ/ിലം/ിമശീിേമഹ/ിലംിമശീിേമഹ05092018/748912
പ്രളയത്തിന്റെ ആക്കംകൂട്ടാൻ ഡാമുകൾ കാരണമായില്ല: ജല കമീഷൻ
ഞലമറ ാീൃല: വു://ംംം.റലവെമയവശാമിശ.രീാ/ിലം/ിമശീിേമഹ/ിലംിമശീിേമഹ05092018/

തിരുവനന്തപുരം >  ആര്‍ദ്രം പദ്ധതിയിലെ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഭാഗമായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും പുനര്‍നിര്‍ണയിച്ച് ഉത്തരവായി.

കുടുംബാരോഗ്യ കേന്ദ്രപരിധിയിലെ ഓരൊ പൗരനും സമഗ്ര ആരോഗ്യ പരിരക്ഷ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ഇനി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഉത്തരവാദിത്തമാണ്.

എല്ലാ വര്‍ഷവും ജനുവരി ഫ്രെബ്രുവരി മാസങ്ങളില്‍ കുടുംബാരോഗ്യ സര്‍വേ നടത്തി ഇ ഹെല്‍ത്ത് മുഖേന കുടുംബാരോഗ്യ രജിസ്റ്റര്‍ പുതുക്കുന്ന ചുമതല വഹിക്കണം. രാവിലെ ഒമ്പതുമുതല്‍ ഒന്നുവരെ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളാണ്. പകല്‍ രണ്ടു മുതല്‍ നാലുവരെ ക്ലിനിക്കുകളും ഓഫീസ് ജോലികളും നിര്‍വഹിക്കണം. അടിയന്തിരഘട്ടങ്ങളില്‍ 24 മണിക്കുറും സേവനത്തിന് സജ്ജരാകണം.

ദേശീയ ആരോഗ്യ പരിപാടികളുടെ നിര്‍വഹണം, പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികള്‍, പകര്‍ച്ചേതര വ്യാധി നിയന്ത്രണ പരിപാടികള്‍, ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണം. ക്യാന്‍സര്‍ പ്രതിരോധവും നിയന്ത്രണം, മുതിര്‍ന്ന പരൗരന്മാരുടെ സാന്ത്വന പരിചരണം. പൊതുജനാരോഗ്യ നിയമങ്ങള്‍ നടപ്പാക്കല്‍, പരിസ്ഥിതി ശുചിത്വം ഉറപ്പാക്കല്‍ തുടങ്ങി മുഴുവന്‍ ചുമതലകളും പുനര്‍നിര്‍ണയിച്ചിട്ടുണ്ട്.

 


പ്രധാന വാർത്തകൾ
Top