Top
24
Saturday, June 2017
About UsE-Paper

പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു

Saturday May 20, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം> ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ഗംഗേശാനന്ദ തീര്‍ഥപാദ എന്നറിയപ്പെടുന്ന ശ്രീഹരി(54)യാണ് പേട്ട സ്വദേശിനിയായ യുവതി യെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി ശ്രീഹരി യുവതിയുടെ വീട്ടിലെത്താറുണ്ടായിരുന്നു.പ്ലസ് ടു പഠനകാലം തൊട്ട്  ഇയാളുടെ പീഡനത്തിനിരയായിരുന്നെന്ന് പൊലീസിന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെയും ഇയാള്‍ തന്നെ പീഡിപ്പിക്കുമെന്ന് മനസിലാക്കിയാണ് യുവതി ഒരു കത്തി തരപ്പെടുത്തി വച്ചത്. ഇന്ന് പുലര്‍ച്ചയേടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി യുടെ വീട്ടുകാര്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതി യുടെ മൊഴി രേഖപ്പെടുത്തിയെന്നും ആക്രമിച്ചതിന് യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ യുവതി യുടെ മാതാവിനെയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്.

അസുഖം ബാധിച്ച അച്ഛനും അമ്മയും മാത്രമാണ് യുവതിയുടെ വീട്ടിലുളളത്. അമ്മയുമായുളള സൗഹൃദം മുതലെടുത്താണ് ഇയാള്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചത്.അമ്മയ്ക്കെതിരെയും കേസെടുത്തു.