14 November Wednesday

മഹാരാജാസിലെ എസ്എഫ്‌ഐ വിദ്യാര്‍ഥിയെ ഫ്രറ്റേണിറ്റിക്കാര്‍ കത്തിവീശി ആക്രമിച്ചു; കണ്ണിന് പരിക്ക്

സ്വന്തം ലേഖകന്‍Updated: Monday Jul 23, 2018


  അരൂര്‍ > മഹാരാജാസിലെ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ജമാത്തെ ഇസ്ലാമിന്റെ വിദ്യാര്‍ഥി വിഭാഗമായ ഫ്രറ്റേണിറ്റിയുടെ ആക്രമണം.അരൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് സൗപര്‍ണ്ണികയില്‍ കെ ജി ആനന്ദിനു (21) നേരെയാണ് ആക്രമണമുണ്ടായത്. അരൂക്കുറ്റി വടുതലയില്‍ വച്ച് ഞായറാഴ്ച്ച രാത്രി 9നായിരുന്നു സംഭവം. സുഹൃത്തിന്റെ സഹോദരന്റെ വിവാഹച്ചടങ്ങിനെത്തിയതായിരുന്നു ആനന്ദ്.

മഹാരാജാസിലെ മുന്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനും സഹോദരനും ചേര്‍ന്നാണ് അക്രമിച്ചത്.കോളേജിലെ പൂര്‍വ്വ വൈരാഗ്യമാണ് കാരണം. കത്തി വീശി നടത്തിയ ആക്രമണത്തില്‍ ആനന്ദിന്റെ കണ്ണിനും കൈ വിരലുകള്‍ക്കും പരിക്കേറ്റു.വിവാഹ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് ആനന്ദിനെ തോപ്പുംപടി ഗവ.ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top