18 November Sunday

ബിഷപ്പിന്റെ പീഡനം : ജലന്ധറിലെ ആദ്യഘട്ട തെളിവെടുപ്പ‌് പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018


കോട്ടയം
കുറവിലങ്ങാട‌് മഠത്തിലെ കന്യാസ‌്ത്രീയെ ബലാത്സംഗംചെയ‌്ത  പരാതിയുമായി ബന്ധപ്പെട്ട‌് ജലന്ധറിലെ ആദ്യഘട്ട തെളിവെടുപ്പ‌്  പൂർത്തിയായി. ഇതേതുടർന്ന‌് ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അറസ‌്റ്റ‌് ചെയ്യുന്നതുസംബന്ധിച്ച‌് പൊലീസ‌് ഉന്നതതലത്തിൽ ആലോചനയും ആരംഭിച്ചു.

ഡിജിപി അടക്കമുള്ളവരുമായി ചർച്ചനടത്തിയ ശേഷമാകും അറസ‌്റ്റ‌്. കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ‌്പി കെ സുഭാഷിന്റെ നേതൃത്വത്തിൽ പൊലീസ‌് സംഘം കഴിഞ്ഞദിവസം ജലന്ധറിലെത്തി ബിഷപ്പിനെ ഒമ്പതുമണിക്കൂർ ചോദ്യം ചെയ‌്തിരുന്നു. അന്വേഷണസംഘം ബുധനാഴ‌്ച നാട്ടിലേക്ക‌് തിരിച്ചേക്കും.

പഞ്ചാബ‌് പൊലീസിന്റെ സഹായത്തോടെയായിരുന്നു ബിഷപ‌് ഹൗസിലെത്തി ഫ്രാങ്കോ മുളയ‌്ക്കലിനെ ചോദ്യംചെയ‌്തത‌്. മറ്റു കന്യാസ‌്ത്രീകളിൽനിന്നും ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. വൈദികരുടെ മൊഴികളും രേഖപ്പെടുത്തി. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അറസ‌്റ്റിലേക്ക‌് നീങ്ങാനാണ‌് പൊലീസ‌് ആലോചിക്കുന്നത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top