14 December Friday

ലാത്വിയന്‍ യുവതിയുടെ കൊലപാതകം: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികള്‍ രണ്ടുപേര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

നെയ്യാറ്റിന്‍കര > കോവളത്ത് കണ്ടല്‍കാട്ടില്‍ ലാത്വിയന്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രോസിക്യൂഷന്‍ നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു പ്രതികളുള്ള കേസില്‍ 77 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 14നാണ് ലാത്വിയന്‍ യുവതി  കൊലചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവല്ലം വെള്ളാര്‍ വടക്കെകൂനംതുരത്ത് വീട്ടില്‍ ഉമേഷ്(28), ഉദയകുമാര്‍(24) എന്നിവരെ പ്രതികളാക്കിയാണ് പ്രോസിക്യൂഷന്‍ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്.

ഫെബ്രുവരി മൂന്നിനാണ് ലാത്വിയന്‍ യുവതി കേരളത്തിലെത്തിയത്. മാര്‍ച്ച് 14നാണ് ഇവര്‍ കൊലചെയ്യപ്പെട്ടത്.  ഏപ്രില്‍ 20ാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. മെയ് മൂന്നിന് പൊലീസ് പ്രതികളെ പിടികൂടി.  ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ജെ കെ ദിനിലാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
 
കേസില്‍ അറസ്റ്റിലായി റിമാഡിലായിരുന്ന പ്രതികള്‍ ജാമ്യത്തിലാണ്. തൊണ്ണൂറു ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നുള്ള സ്വാഭാവിക ജാമ്യത്തിലാണ് ഇവര്‍ പുറത്തിറങ്ങിയത്.

 

പ്രധാന വാർത്തകൾ
Top