14 November Wednesday

ചങ്കിടിപ്പല്ല ചങ്കുറപ്പാണ് ബ്രസീല്‍; മണിയാശാന്റെ അര്‍ജന്റീന പ്രണയത്തിന് കടകംപിള്ളിയുടെ ടാക്കിള്‍; ലോകകപ്പ് ആവേശത്തില്‍ മുഖ്യമന്ത്രിയും

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

കൊച്ചി > വിപ്ലവത്തിന്റെ മണ്ണില്‍ ഫുട്‌ബോള്‍ ലോകകപ്പെന്ന രണ്ടാം വിപ്ലവം എത്തിച്ചേരുമ്പോള്‍ ലോകമൊന്നാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കഴിഞ്ഞു. നമ്മുടെ കൊച്ചുകേരളത്തിലും ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആ ആരവങ്ങള്‍ നാളുകള്‍ക്ക് മുന്‍പു തന്നെ എത്തിത്തുടങ്ങിയിരുന്നു.

റഷ്യയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ആവേശകരമായ പോരാട്ടങ്ങള്‍ക്ക് ഇന്ന്‌ വൈകുന്നേരത്തോടെ തുടക്കമാകുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ആ ആവേശത്തിമിര്‍പ്പില്‍ ലയിച്ചുകഴിഞ്ഞിരിക്കുകയാണ്. 'തന്റെ കൊച്ചുമകനായ ഇഷാനോടൊപ്പം'; എന്ന കുറിപ്പോടെ ചിത്രമടക്കമാണ് മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ ടൈംലൈനിട്ടത്.

പന്ത് തട്ടുന്ന ചിത്രമിട്ടാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായത്. 'കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല.ഫുട്ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല.


ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയില്‍ വിശ്വഫുട്‌ബോള്‍ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂര്‍ത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയില്‍, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും..... ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം, കൊച്ചു മകന്‍ ഇഷാനോടൊപ്പം'; .....അദ്ദേഹം കുറിച്ചു

അതേസമയം, അന്നും ഇന്നും എന്നും ചങ്കിടിപ്പാണ് അര്‍ജന്റീനയെന്ന് പറഞ്ഞുകൊണ്ടായിരുന്നു വൈദ്യുതി മന്ത്രി എംഎംമണി തന്റെ ഇഷ്‌ടടീമിനെ പ്രഖ്യാപിച്ചത്.അര്‍ജന്റിനന്‍ ജഴ്‌സിയില്‍ ഫുട്‌ബോളുമായി നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ  ചെയ്തു. എന്നാല്‍ മന്ത്രിക്കു മറുപടിയായി ഉടന്‍ തന്നെ ബ്രസീല്‍ ആരാധകനും എത്തി

 'ചങ്കിടിപ്പല്ലപ്പാശാനെ ചങ്കുറപ്പാണ്' ക്യാനറികള്‍ എന്നുപറഞ്ഞാണ്‌  മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ തന്റെ ബ്രസീല്‍ പ്രണയം വെളിപ്പെടുത്തിയത്.

ധനമന്ത്രി ടിഎം തോമസ് ഐസക്ക്,ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരും ലോകകപ്പ്  ആവേശത്തില്‍ പങ്കാളികളായി .

'ചെഗുവേരയുടെ അര്‍ജന്റീന... മെസിയുടെയും.
ടീമല്ല, നിലപാടാണ് അര്‍ജന്റീന'; തോമസ് ഐസക്ക് കുറിച്ചു.

 ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ഞാനും എന്നായിരുന്നു ജഴ്‌സിയണിഞ്ഞ് ഫുട്‌ബോള്‍ തട്ടുന്ന ചിത്രത്തോടൊപ്പം മന്ത്രി കെകെ ശൈലജ ടീച്ചര്‍ പോസ്റ്റിട്ടത്.

ഒരു മാസം നീണ്ടുനില്‍ക്കുന്ന  ലോകകപ്പ് ഉത്സവത്തിന് ഇന്ന് തുടക്കമാകുമ്പോള്‍  ലോകമൊന്നടങ്കം വീണ്ടും റഷ്യയിലേക്കെത്തുകയാണ്. ഒരു പന്തിന് ചുറ്റും ഭൂമി ഒന്നിക്കുന്ന ആപൂര്‍വ്വ സുന്ദര കാഴ്ച
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top