15 October Monday

പ്രളയബാധിതർക്ക് സ്‌നേഹത്തണലൊരുക്കി ഫിസാറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018


അങ്കമാലി
പ്രളയംമൂലം തകർന്ന അങ്കമാലി എടത്തോടുപാടം കോളനിനിവാസികളുടെ വീടുകൾ ഫിസാറ്റ് പുനർനിർമിച്ചു. നവകേരളനിർമാണവുമായി ബന്ധപ്പെട്ട് ഫിസാറ്റ് നടപ്പാക്കുന്ന 300 വീടുകളുടെ പുനർനിർമാണ പുനരുദ്ധാരണ പദ്ധതിയായ ‘പുനർജനി’യുടെ ഭാഗമായി ആദ്യഘട്ടത്തിൽ 100 വീടുകൾ പൂർത്തിയാക്കിനൽകി.
റോജി എം ജോൺ എംഎൽഎ ഉദ്ഘാടനംചെയ്തു.

മുനിസിപ്പൽ ചെയർപേഴ്‌സൺ എം എ ഗ്രേസി അധ്യക്ഷയായി. പുതിയ വീടിന്റെ നിർമാണോദ്ഘാടനവും കിറ്റ്‌വിതരണവും ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ നിർവഹിച്ചു. കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ സജി ചെറിയാൻ നിർവഹിച്ചു. ബിജു പൗലോസ്, ജിബി വർഗീസ്, പുഷ്പ മോഹൻ, ടി ടി ദേവസിക്കുട്ടി, ബെന്നി മൂഞ്ഞേലി, വർഗീസ് പുതുശേരി തുടങ്ങിയവർ സംസാരിച്ചു.
15 ദിവസമായി നടന്ന തീവ്രനിർമാണ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ആയിരത്തിലേറെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. കേടുവന്ന ഇലക്ട്രിക് ഉപകരണങ്ങൾ സൗജന്യമായി നന്നാക്കി നൽകുന്നതിന് ഫിസാറ്റ് മൊബൈൽ ഫാബ് ലാബിന്റെ നേതൃത്വത്തിൽ തീവ്രയജ്ഞപരിപാടി പ്രളയബാധിത സ്ഥലങ്ങളിൽ നടത്തി.

അങ്കമാലി മുനിസിപ്പാലിറ്റിയുടെയും സെന്റ് ജോർജ് നഗർ റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടനെയും ഫിസാറ്റ് എൻഎസ്എസ് യൂണിറ്റിനെയും പ്രോഗ്രാം ഓഫീസർ ജിബി വർഗീസിനെയും സിവിൽ സൂപ്പർവൈസർ ജെയ്‌സൻ ജോസഫിനെയും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top