22 September Saturday

തലശേരിയില്‍ വന്‍ അഗ്‌നിബാധ

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

തലശേരി > തലശേരി പഴയ ബസ് സ്റ്റാന്റിലെ കടയില്‍ വന്‍അഗ്‌നിബാധ. കിടക്കയും ഉന്നവും ചൂടിപ്പായ ഉള്‍പ്പെടെ വില്‍ക്കുന്ന മൊത്ത വ്യാപാര സ്ഥാപനമായ പരവതാനിയിലാണ് തീപിടിച്ചത്. തിങ്കളാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് സംഭവം. വലിയതോതില്‍ പുകയും തീയും ഉയര്‍ന്നു.

കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. തലശേരി, പാനൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. പഴയ  ബസ് സ്റ്റാന്റില്‍ നിന്ന് ഒവി റോഡിലേക്ക് കടക്കുന്ന കവലയിലാണ് കട. ഇതുവഴിയുള്ള വാഹനഗതാഗതം നിര്‍ത്തിയിരിക്കുകയാണ്.

തീ നിയന്ത്രണവിധേയമായിവരികയാണ്. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട്‌ സര്‍ക്യുട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

 

പ്രധാന വാർത്തകൾ
Top