Top
22
Thursday, June 2017
About UsE-Paper

പകര്‍ച്ചപ്പനി : പാര്‍ടി ഘടകങ്ങള്‍ സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണം- കോടിയേരി

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > സംസ്ഥാനത്ത് പനി വ്യാപകമാകുന്നത് തടയാനുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളും, വര്‍ഗ്ഗബഹുജന സംഘടനകളും, അനുഭാവികളും സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

വീടും പരിസരവും പൊതുസ്ഥലങ്ങളും ശുചീകരിക്കാന്‍ ഓരോ പ്രദേശത്തും ബഹുജനങ്ങളെ പങ്കെടുപ്പിച്ച് സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണം. പനി വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും ആരോഗ്യപ്രവര്‍ത്തകരേയും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരേയും, തദ്ദേശസ്ഥാപനങ്ങളേയും ബന്ധപ്പെട്ട് വ്യാപകമായ ബോധവല്‍ക്കരണവും, ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ പാര്‍ടി ഘടകങ്ങളും ബഹുജനസംഘടനകളും തയ്യാറാകണം.

ആശുപത്രികള്‍ കേന്ദ്രീകരിച്ച് പനി ബാധിതരെ സഹായിക്കാനും അവര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാനും പാര്‍ടി സഖാക്കള്‍ മുന്നോട്ടുവരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »