16 November Friday

മുഖ്യമന്ത്രിക്കെതിരെ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സംഭവം; മൂന്ന് കോണ്‍ഗ്രസ് - ലീഗ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

സംഭവത്തിന്റെ യാഥാര്‍ഥ ചിത്രം (വലത് ), വ്യാജ ചിത്രം (ഇടത്)

കണ്ണൂര്‍ > പോലീസ് സ്റ്റേഷനില്‍ ഇരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഊണ് കഴിക്കുന്നു എന്ന തരത്തില്‍ വ്യാജ പോസ്റ്റ് നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ലീഗ് നേതാക്കാളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മനീഷ്,മുഹമ്മദ്,സജിത്ത് എന്നിവരെയാണ് പിണറായി പോലീസ് അറസ്‌റ് ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുരുന്ന ഒരു വ്യാജ പോസ്റ്റാണ് സംഭവത്തിനാധാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് മേധാവികളുടെ സാന്നിധ്യത്തില്‍  പൊലീസ് സ്റ്റേഷനില്‍ വെച്ച് ഊണ് കഴിക്കുന്ന ചിത്രമായിരുന്നു ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഫയലില്‍  ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഒപ്പിടുന്നതായിരുന്നു യാഥാര്‍ഥ ചിത്രം. വ്യാജ പോസ്റ്റ് സംഘപരിവാറും ഏറ്റുപിടിച്ചിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികളായവരെ അസ്റ്റ് ചെയ്തതും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top