17 October Wednesday
വ്യാജ പ്രൊഫൈലുകളുണ്ടാക്കി പ്രചാരണം

മൂഡീസ് റേറ്റിംഗ്: തെറ്റിദ്ധാരണ മൂലം 'സഖാക്കള്‍ ടോം മൂഡിയെ ചീത്തവിളിക്കുന്നതായി'സംഘപരിവാറിന്റെ വ്യാജ വാര്‍ത്ത; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Saturday Nov 18, 2017

ന്യൂഡല്‍ഹി > വ്യാജ വാര്‍ത്തകളും വ്യാജ ചിത്രങ്ങളും തയ്യാറാക്കിയുള്ള  സംഘപരിവാറിന്റെ രാഷ്ട്രീയ ഗൂഢാലോചന തുടരുകയാണ്. ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസസ് ആരെന്നോ എന്തെന്നോ അറിയാത്തവരാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാരെന്നും അതിനാല്‍ അവര്‍ ക്രിക്കറ്റ് താരം  ടോ മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ തെറിവിളി തുടരുകയാണെന്നുമാണ് സംഘപരിവാറിന്റെ ഏറ്റവും പുതിയ നുണ. സൈബര്‍ രംഗത്ത് ശക്തമായി നിലകൊള്ളുന്ന സിപിഐ എമ്മുകാരാണ് ഇങ്ങനെ ചെയ്യുന്നതെന്നും സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്പുകള്‍ പ്രചാരണം അഴിച്ചുവിട്ടിട്ടുണ്ട്. മോഡിക്ക് നല്ല മാര്‍ക്ക് നല്‍കിയത് ക്രിക്കറ്റ് താരം ടോം മൂഡിയാണെന്ന് ഇത്തരക്കാര്‍ ധരിച്ചുവച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങളും കണ്ണും പൂട്ടി വാര്‍ത്ത നല്‍കി.

ദേശീയ മാധ്യമങ്ങളായ  ടൈംസ് ഓഫ് ഇന്ത്യ ടോം മൂഡിയെ സിപിഐ എം ചീത്ത വിളിക്കുന്നതായി അവരുടെ വെബ്‌സൈറ്റുകളില്‍ വലിയ പ്രാധാന്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ സംഘപരിവാര്‍ ഗ്രൂപ്പുകളുടെ ശ്രമമായിരുന്നു നടന്നതെന്ന് വളരെ പെട്ടെന്ന് തന്നെ കണ്ടെത്തുകയായിരുന്നു. സിപിഐ എം അനുഭാവം പ്രകടിപ്പിക്കുന്നവര്‍ എന്ന് തോന്നത്തക്ക വിധത്തിലുള്ള വ്യാജ ഗ്രൂപ്പുകളിലൂടെ ബിജെപിയെ തന്നെ പലപ്പോഴായി  പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഘപരിവാറിന്റെ മറ്റൊരു കള്ളക്കളിയും കൂടി വെളിച്ചത്തായത്.




 മോഡിക്ക് നല്ല മാര്‍ക്ക് നല്‍കിയ മൂഡിയെ കേരളത്തിലേക്ക് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വിമര്‍ശനമുന്നയിക്കുന്നവര്‍ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.മൂഡി മോഡിയില്‍ നിന്നും കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്നും ചിലര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ തട്ടിവിട്ടു.മുസ്ലിം പേരുകള്‍ അടക്കം ഉപയോഗിച്ചാണ് സംഘപരിവാര്‍ വ്യാജ പ്രൊഫൈലിലൂടെ ടോം മൂഡിയെ അശ്ലീലം പറയുന്നത്‌. സംഘപരിവാര്‍ ഐടി സെല്ലാണ് വ്യാജ പ്രചാരണത്തിന് പിന്നാലെന്നാണ് റിപ്പോര്‍ട്ട്‌.

  തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനാണ്  മാര്‍ക്‌സിസ്റ്റുകള്‍ എന്ന പേരില്‍ മൂഡിയെ അധിക്ഷേപിച്ചുകൊണ്ട് സംഘപരിവാര്‍ കമന്റുകള്‍  ഇടുന്നത്. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ അടക്കമുള്ളവരാണ് തങ്ങളുടെ ട്വിറ്റര്‍ പേജ് വഴി  വ്യാജ പ്രചാരണം നടത്തുന്നത്‌
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top