20 July Friday

മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ കുമ്മനത്തിന് വീണ്ടും തിരിച്ചടി; കത്വവയില്‍ കൊലചെയ്യപ്പെട്ട ബാലികയുടെ ചിത്രമടങ്ങുന്ന ഫേസ്ബുക്ക് പോസ്‌റ്റുമായി എംപി സുരേഷ് ഗോപി

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

തിരുവനന്തപുരം > കത്വവയില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പരസ്യപ്പെടുത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിയെ വിമര്‍ശിച്ച കുമ്മനം രാജേഖരനെ വെട്ടിലാക്കി എംപി സുരേഷ് ഗോപിയുടെ ഫേസ്‌ബു‌‌‌ക്ക് പോസ്‌‌റ്റ്. പെണ്‍കുട്ടിയുടെ പേരും ചിത്രവുമടക്കമാണ് സുരേഷ് ഗോപി 13 മണിക്കൂറുകള്‍ക്ക് മുന്‍പ് തന്റെ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തത്. 'മകളെ ഇന്ത്യക്ക് വേണ്ടി മാപ്പ് ചോദിക്കട്ടെ.. മനസും ശരീരവും തളരുന്നു', എന്ന് തുടങ്ങുന്ന കുറിപ്പ് 'അവളുടെ ജീവനോട് നമുക്ക് ഐക്യപ്പെടാം' എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.

 പേരും ചിത്രവും പരസ്യപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ പൊലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ടെന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുമ്മനം വിശദീകരിച്ചിരുന്നു. എന്നാല്‍ ഇതിനു ഒരു മണിക്കൂര്‍ മുന്‍പ് തന്നെ പെണ്‍കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്‌ത പാര്‍ട്ടയുടെ പ്രധാനപ്പെട്ട നേതാവും പാര്‍ലമെന്റ് എംപിയുമായ സുരേഷ് ഗോപിയുടെ പോസ്‌റ്റ് ശ്രദ്ധിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ തയ്യാറായില്ല.

അതേസമയം തന്നെ, മുഖ്യമന്ത്രിക്കെതിരെ കുമ്മനം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ജിഷ കൊലക്കേസ് നടന്ന സന്ദര്‍ഭത്തില്‍ ഇരയുടെ ചിത്രമടക്കം തന്റെ പേജില്‍ പരസ്യപ്പെടുത്തിയ കുമ്മനത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയുമുണ്ടായി
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top