23 September Sunday

ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018
അവിശ്വാസ പ്രമേയം: തിരുവല്ല നഗരസഭാ ചെയർമാൻ കെ വി വർഗീസ് രാജിവച്ചു
ഞലമറ ാീൃല: വു://ംംം.റലവെമയവശാമിശ.രീാ/ിലം/സലൃമഹമ/വേശ്ൃൌമഹഹമ/744179

തിരുവനന്തപുരം>  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ നാളെ രാവിലെ പത്തിന്‌ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ ചേർന്ന എൽഡിഎഫ്‌ സംസ്‌ഥാന കമ്മിറ്റിയോഗത്തിലാണ്‌ തീരുമാനമെടുത്തത്. നേരത്തെ മന്ത്രിസഭയിൽ അംഗമായിരുന്ന ഇ പി ജയരാജനെ ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കണമെന്ന സിപിഐ എം നിർദ്ദേശം മുന്നണിയോഗം അംഗീകരിച്ചു.

സംസ്‌ഥാനത്ത്‌ നേരത്തെ നിലവിലുണ്ടായിരുന്ന ചീഫ്‌ വിപ്പ്‌ പദവി പുനസ്‌ഥാപിക്കാനും ഈ സ്‌ഥാനം സിപിഐക്ക്‌ നൽകണമെന്നുള്ള നിർദ്ദേശവും മുന്നണിയോഗം അംഗീകരിച്ചു. ചീഫ്‌ വിപ്പിനെ സിപിഐ പ്രഖ്യാപിക്കും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top